ദോഹ: (www.eviisonnews.co) സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ ഈദ് അവധി പ്രഖ്യാപിച്ചു. ഓഗസ്റ്റ് 31 മുതല്‍ സെപ്റ്റംബര്‍ ഏഴുവരെയാണ് അവധി.
മന്ത്രാലയങ്ങള്‍, സര്‍ക്കാര്‍ വകുപ്പുകള്‍, പൊതു സ്ഥാപനങ്ങള്‍ എന്നിവയ്ക്കാണ് അവധി പ്രഖ്യാപിച്ചത്. സെപ്റ്റംബര്‍ ഏഴുവരെയാണ് അവധി പ്രഖ്യാപിച്ചതെങ്കിലും വെള്ളി, ശനി വാരാന്ത്യ അവധിയായതിനാല്‍ സെപ്റ്റംബര്‍ പത്തുമുതല്‍ക്കാണ് ഓഫീസുകള്‍ പുനരാരംഭിക്കുന്നത്. ഫലത്തില്‍ പത്തുദിവസമാണ് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് അവധി ലഭിക്കുന്നത്.
ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക്, മറ്റ് ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയുടെ അവധി ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് പ്രഖ്യാപിക്കും.
Post a Comment
0 Comments