Type Here to Get Search Results !

Bottom Ad

കാഞ്ഞങ്ങാട്ടെ മൂന്ന് വിദ്യാലയങ്ങളില്‍ റാഗിംഗെന്ന് പരാതി: പത്തോളം സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്


കാഞ്ഞങ്ങാട് (www.evisionnews.co): കാഞ്ഞങ്ങാട്ടെയും പരിസരത്തെയും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ റാഗ് ചെയ്തതായുള്ള പരാതിയില്‍ പത്തോളം പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. അജാനൂര്‍ ഇഖ്ബാല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി വാസിം അബ്ദുല്‍ നാസറിനെ മുഖത്തും കണ്ണിനും പരിക്കേല്‍പ്പിച്ചെന്ന പരാതിയില്‍ നാലു പേര്‍ക്കെതിരെ ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം ഉച്ചക്ക് ക്ലാസ് കഴിഞ്ഞ് അധ്യാപകന്‍ പുറത്തിറങ്ങിയ ഉടനെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ മുഖത്തും കണ്ണിനും മാരകായി അക്രമിച്ച് പരി ക്കേല്‍പ്പിക്കുകയായിയായിരുന്നു. പിതാവ് പി.എം അബ്ദുല്‍ നാസര്‍ നല്‍കിയ പരാതിയിലാണ് കേസ്. 

കാഞ്ഞങ്ങാട് നിത്യാനന്ദ എഞ്ചിനീയറിംഗ് കോളജില്‍ വിദ്യാര്‍ത്ഥി റാംഗിഗിനിരയായെന്ന പരാതിയില്‍ അഞ്ചു വിദ്യാര്‍ത്ഥികള്‍ക്കെതിരെ ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്തു. ബി.ടെക്ക് വിദ്യാര്‍ത്ഥിയായ സി.എച്ച് കര്‍ണതിലകനെ മര്‍ദ്ദിച്ച സംഭവത്തില്‍ മനു, വിനോദ്, സായന്ത് തുടങ്ങി അഞ്ചു വിദ്യാര്‍ത്ഥികള്‍ക്കെതിരെയാണ് കേസ്. പണം ആവശ്യപ്പെട്ട് കര്‍ണതിലകിനെ കഴുത്തിന് പിടിച്ച് പണം ആവശ്യപ്പെട്ട് മര്‍ദ്ദിച്ചുവെന്ന പ്രിന്‍സിപ്പല്‍ നല്‍കിയ പരാതിയിലാണ കേസ് രജിസ്റ്റര്‍ ചെയ്തത്. 

കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍ സെക്കണ്ടറി സ്‌കൂളിലും റാഗിംഗ് നടത്തിയ സംഭവത്തില്‍ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്തു. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ ഷാഹിദിനെ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രിന്‍സിപ്പലിന്റെ പരാതിയിലാണ് കേസ്.

Post a Comment

0 Comments

Top Post Ad

Below Post Ad