Type Here to Get Search Results !

Bottom Ad

കൊലയാളി ഗെയിം വിതച്ച ആശങ്കകള്‍ക്ക് വിട; ഇനി പിങ്ക് വെയില്‍ തരംഗം


ബ്ലൂ വെയിലിന് (www.evisionnews.co)പിന്നാലെ തരംഗം സൃഷ്ടിച്ചുകൊണ്ട് പിങ്ക് വെയില്‍ എത്തുന്നു. കേരളത്തെ മൊത്തം ഞെട്ടിച്ച ബ്ലൂ വെയില്‍ രക്ഷിതാക്കളുടെ പേടി സ്വപനമാണ്. ഇതിന് പിന്നാലെയാണ് ആശങ്കക്ക് പരിഹാരവുമായി പിങ്ക് വെയിലിന്റെ കടന്നുവരവ്.

ബ്ലൂ വെയില്‍ വ്യാപകമായി നാശം വിതയ്ക്കുന്നതിനിടെ കൊലയാളി ഗെയിമിനെ പ്രതിരോധിക്കുന്നതിന് വേണ്ടിയാണ് പിങ്ക് വെയിലിന്റെ വരവ്. കുട്ടികളിലും യുവാക്കളിലും നല്ല ചിന്തകളും കാരുണ്യ പ്രവര്‍ത്തികളും വഴി ഗെയിം കളിക്കുന്നയാള്‍ക്ക് സന്തോഷം പകരുന്നതും കളിക്കുന്നവരെ നന്മയുള്ളവരാക്കി മാറ്റുന്നതും ഈ ഗെയിമിന്റെ ലക്ഷ്യത്തില്‍പ്പെടുന്നതാണ്.

ബ്രസീലില്‍ നിന്ന് ബ്ലൂ വെയിലിനെ പ്രതിരോധിക്കാനായി പിറവിയെടുത്ത പിങ്ക് വെയ്ല്‍ 3,40,000 ഫോളോവേഴ്‌സുണ്ട്. ഏപ്രില്‍ മാസം മുതലാണ് ആപ്പ് ഉപയോക്താക്കള്‍ക്ക് ലഭിച്ചു തുടങ്ങിയത്. ഇന്‍സ്റ്റഗ്രാമില്‍ 45,000 പേരും പിങ്ക് വെയിലിന് ഫോളോവര്‍മാരായിട്ടുണ്ട്.

Post a Comment

0 Comments

Top Post Ad

Below Post Ad