പെരിയ (www.evisionnews.co): സംസ്ഥാനത്തെ ഏറ്റവും ഉയരമേറിയ പാലങ്ങളിലൊന്നായ പുല്ലൂര്‍- പെരിയ ബേഡകം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ആയംകടവ് പാലത്തിന്റെ സുരക്ഷ ഉറപ്പുവരുത്താന്‍ പുതിയ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍. പൊതുമരാമത്തു വകുപ്പു മന്ത്രി ജി. സുധാകരന്റെ നിര്‍ദ്ദേശ പ്രകാരം കഴിഞ്ഞ ദിവസം സ്ഥലം സന്ദര്‍ശിച്ച ചീഫ് എഞ്ചിനീയര്‍ എം.എന്‍ ജീവരാജ് ഉദ്യോഗസ്ഥരുമായും കരാറുകാരനുമായും ചര്‍ച്ച നടത്തിയ ശേഷമാണ് രൂപകല്പനയില്‍ ചില മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ചത്. പാലം രൂപകല്‍പന ചെയ്ത ഐഐടിയിലെ എന്‍ജിനിയറായ ഡോ. അരവിന്ദാക്ഷന് തന്നെയാണ് പുതിയ ഡിസൈനുണ്ടാക്കാന്‍ ചുമതല നല്‍കിയത്.
നിലവില്‍ 120 മീറ്റര്‍ നീളം നിശ്ചയിച്ചിട്ടുള്ള പാലത്തിന്റെ ഉയരം തറനിരപ്പില്‍ നിന്ന് 24 മീറ്ററാണ്. 9.8 മീറ്ററാണ് വീതി. ഉയരക്കൂടുതല്‍ കാരണം ബംഗാളില്‍ നിന്നെത്തിയ ഇരുപത്തിയഞ്ചിലേറെ തൊഴിലാളികള്‍ ജോലി ഉപേക്ഷിച്ചുപോയിരുന്നു. ഒടുവില്‍, കരാറുകാരന്‍ തൊഴിലാളികള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷയും ഹെല്‍മറ്റും ബെല്‍റ്റുമുള്‍പ്പെടെ സുരക്ഷാ ഉപകരണങ്ങളും ഉറപ്പാക്കിയ ശേഷമാണ് അനിശ്ചിതത്വത്തിലായ പാലം നിര്‍മാണം പുനരാരംഭിച്ചത്.
18 കോടി രൂപ നിര്‍മാണച്ചെലവു കണക്കാക്കുന്ന പാലത്തിന്റെ നിര്‍മാണം കഴിഞ്ഞ ഫെബ്രുവരിയിലാണ് ആരംഭിച്ചത്. ചട്ടഞ്ചാലിലെ ടി.എ അബ്ദുല്‍ റഹ്മാന്റെ ജാസ്മിന്‍ കണ്‍സ്ട്രക്ഷന്‍ കമ്പനിയാണ് പാലത്തിന്റെ നിര്‍മാണപ്രവൃത്തി ഏറ്റെടുത്തത്. ഒക്ടോബറില്‍ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിട്ടതെങ്കിലും മഴയും തൊഴിലാളികള്‍ പിന്മാറിയതുമൊക്കെ നിര്‍മാണ ജോലിയെ പ്രതികൂലമായി ബാധിക്കുകയായിരുന്നു.
ഉയരത്തില്‍ നിര്‍മാണസാധനങ്ങള്‍ എത്തിക്കുന്നതിന് പ്രത്യേക സംവിധാനമേര്‍പ്പെടുത്തിയതൊക്കെ ചീഫ് എഞ്ചിനീയറും സംഘവും വിലയിരുത്തി. ഇതിന് മാത്രം അരക്കോടിയോളം അധികചിലവു വന്നതായി കരാറുകാരന്‍ പറഞ്ഞു.
ചീഫ് എഞ്ചിനീയര്‍ക്കൊപ്പം കാസര്‍കോട് പിഡബ്ല്യുഡി എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ ബി. റിയാദ്, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍മാരായ ആര്‍. മജക്കാര്‍, ബെന്നി, ബ്രിഡ്ജ് കണ്‍സള്‍ട്ടന്റ് ആനന്ദ് എന്നിവരുമുണ്ടായിരുന്നു.
Post a Comment
0 Comments