കാസര്‍കോട് (www.evisionnews.co): കേരള സ്റ്റേറ്റ് കുക്കിംഗ് വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബക്രീദ്- ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. ചെര്‍ക്കള ഐ- മാക്‌സ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് പി. കരുണാകരന്‍ എം.പി ഉദ്ഘാടനം ചെയ്തു. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ മുഖ്യാതിഥിയായി. സംസ്ഥാന പ്രസിഡണ്ട് എം.എം.കെ സിദ്ദീഖ് മുഖ്യപ്രഭാഷണം നടത്തി.
ചടങ്ങില്‍ പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാ പ്രവര്‍ത്തക സമിതി അംഗമായി തെരഞ്ഞെടുക്കപ്പെട്ട ഷാഫി തെരുവത്തിനുള്ള ഉപഹാരം എം.പിയും എം.എല്‍.എയും ചേര്‍ന്ന് സമ്മാനിച്ചു. ജില്ലാ പ്രസിഡണ്ട് രാഘവന്‍ കരിമ്പില്‍ അധ്യക്ഷത വഹിച്ചു. സൈനുദ്ദീന്‍ പടന്നക്കാട്, റഹ്മാന്‍ കുന്നുപാറ, അബു ദേളി, ജോയി ആല്‍ബര്‍ട്ട്, കരീം ഷിറിയ, കുഞ്ഞഹമ്മദ് ചെറുവത്തൂര്‍, ഇക്ബാല്‍ വെള്ളച്ചേരി, റിയാസ് ചെമനാട്, പി.കെ അബ്ദുല്‍ റസാഖ്, ഇബ്രാഹിം നീര്‍ച്ചാല്‍ പ്രസംഗിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി പ്രഭാകരന്‍ മടിക്കൈ സ്വാഗതവും ജില്ലാ ട്രഷറര്‍ ബി.എം സാദിഖ് നെല്ലിക്കുന്ന് നന്ദിയും പറഞ്ഞു. തുടര്‍ന്ന് വിഭവസമൃദ്ധമായ ഓണസദ്യ ഒരുക്കി. ഉച്ചക്ക് ശേഷം വിവിധ കലാപരിപാടികളും അരങ്ങേറി.
Post a Comment
0 Comments