പള്ളത്തൂര്‍: (www,.evisionnews.co) ദേലംപാടി പഞ്ചായത്ത് മുസ്ലിം ലീഗ് മുന്‍ പ്രസിഡന്റും കാസര്‍ഗോഡ് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനുമായിരുന്ന പള്ളത്തൂര്‍ പി അബ്ദുറസാഖ് ഹാജി അന്തരിച്ചു. 42 വയസ്സായിരുന്നു. നിലവില്‍ പള്ളത്തൂര്‍ ജമാഅത്ത് കമ്മിറ്റി ജനറല്‍ സെക്രട്ടറിയും മാടനൂര്‍ നൂറുല്‍ ഹുദാ ഇസ്ലാമിക് അക്കാദമി വൈസ് പ്രസിഡണ്ടുമാണ്.
ദേലംപാടി പഞ്ചായത്തിലെയും പരിസര പ്രദേശങ്ങളിലേയും സാമൂഹികസാംസ്‌കാരിക മതപരമായ കാര്യങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു. പരേതനായ പള്ളത്തൂര്‍ ഫക്രുദ്ദീന്‍ ഹാജിയുടെയും ആയിഷയുടെയും മകനാണ്. മുഹമ്മദ് അഷറഫ് ഏക സഹോദരനാണ്. ബീവി, കദീജ, ആമിന, നഫീസ, റുഖിയ സഹോദരികള്‍ ആണ്. വിദ്യാര്‍ഥികളായ സുല്‍ഫ, സൈഫ, കദീജ, സാഹിദ് മക്കളാണ്. ഖബറടക്കം ബുധനാഴ്ച രാവിലെഒമ്പതു മണിക്ക് പള്ളത്തൂര്‍ ബദര്‍ ജുമാ മസ്ജിദില്‍ നടക്കും.
Post a Comment
0 Comments