കാസര്‍കോട് (www.evisionnews.co): 18 വര്‍ഷക്കാലം ബഹ്‌റൈനില്‍ ഇന്റര്‍പോള്‍ ഉദ്യോഗസ്ഥനായിരുന്ന പി. മഹമൂദ് പള്ളം (74) നിര്യാതനായി. ഉളിയത്തടുക്കയിലെ സ്വവസതിയില്‍ വെച്ചായിരുന്നു അന്ത്യം. ദിര്‍ഘകാലം കാസര്‍കോട് പഞ്ചായത്ത് എക്‌സിക്യൂട്ടീവ് ഓഫീസറായും കുറച്ചുസമയം പാലക്കാട് പഞ്ചായത്ത് ഡയറക്ടറായും സേവനംചെയ്തിരുന്നു. മുസ്ലിം സര്‍വീസ് സൊസൈറ്റി കാസര്‍കോട് യൂണിറ്റ് സ്ഥാപക പ്രസിഡണ്ടായിരുന്നു. ഭാര്യ: സുഹറ. മക്കള്‍: പി.എം. മുഹമ്മദ് ഹനീഫ്, ഷംസാദ് ബീഗം, പി.എം നൗഷാദ്, സാഹിദ, മെഹ്ബൂബ. മരുമക്കള്‍: അന്‍സാര്‍ മണ്ണംകുഴി, സുലൈമാന്‍ ചെങ്കള, നായിദ ബജ്‌പെ, സഫീറ.
Post a Comment
0 Comments