മലപ്പുറം:(www.evisionnews.co) പി.വി. അൻവറിന്റെ പാർക്കിന് അനുകൂലമായി കോൺഗ്രസ് മണ്ഡലം കമ്മിറ്റി റിപ്പോർട്ട്. പാർക്കിന് അനുമതി നൽകിയതു പഞ്ചായത്തിന്റെ നടപടിക്രമങ്ങൾ പാലിച്ചാണെന്നു റിപ്പോർട്ടിൽ പറയുന്നു. നടപടിക്രമങ്ങളിൽ കെപിസിസി വീഴ്ച ചൂണ്ടിക്കാട്ടിയാൽ തിരുത്തും. പ്രാദേശിക വികാരം പാർക്കിന് അനുകൂലമാണെന്നും കൂടരഞ്ഞി മണ്ഡലം കമ്മിറ്റി നൽകിയ റിപ്പോർട്ടിൽ പറയുന്നു. അനുമതി ഉള്ളതിനാലാണ് പാർക്കിനെ പിന്തുണച്ചത്. ഇക്കാര്യത്തിൽ പാർട്ടി പ്രാദേശിക നേതൃത്വത്തിനു വീഴ്ച പറ്റിയിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. കെപിസിസി പ്രസിഡന്റിന്റെ പ്രത്യേക നിർദേശപ്രകാരമാണു മണ്ഡലം കമ്മിറ്റി പാർട്ടിക്കു റിപ്പോർട്ട് നൽകിയത്.
Post a Comment
0 Comments