തിരുവനന്തപുരം:(www.evisionnews.co) സ്വാശ്രയ മാനേജ്മെന്റുകളെ ഈ രീതിയിൽ മുന്നോട്ട്പോകാൻ അനുവദിക്കില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. നിയന്ത്രിക്കാൻ ശക്തമായ നിയമം കൊണ്ടുവരുമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.സ്വാശ്രയ മേഖലയിലെ പ്രശ്നങ്ങൾക്ക് കാരണം കേരളം ഭരിച്ച യു.ഡി.എഫ് സർക്കാരുകളാണ്. അവരുടെ പാപഭാരം എൽ.ഡി.എഫ് സർക്കാറിന്‍റെ തലയിൽ കെട്ടിവെക്കാൻ ശ്രമിക്കുന്നവർക്ക് കൃത്യമായ ലക്ഷ്യങ്ങളുണ്ട്. അത് കേരളത്തിലെ ജനങ്ങൾക്കറിയാം. മെഡിക്കൽ പ്രവേശനം നേടിയ ഒരാളുടെയും പഠനം മുടങ്ങാൻ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. മെഡിക്കൽ പ്രവേശനം ഇപ്പോൾ സങ്കീർണ്ണമായി. പണമുള്ളവൻ പഠിച്ചാൽ മതിയെന്നാണ് സുപ്രീം കോടതി വിധിയുടെ ഉള്ളടക്കമെന്നും കോടിയേരി ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം
സ്വാശ്രയ മാനേജ്മെന്റുകളെ ഈ രീതിയിൽ മുന്നോട്ടുപോകാൻ അനുവദിക്കില്ല. ഇവയെ നിയന്ത്രിക്കാൻ കർശന നിയമം കൊണ്ടുവരിക തന്നെ ചെയ്യും.മെഡിക്കൽ പ്രവേശനം നേടിയ ഒരാളുടെയും പഠനം മുടങ്ങാൻ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. മെഡിക്കൽ പ്രവേശനം ഇപ്പോൾ സങ്കീർണ്ണമായി. പണമുള്ളവൻ പഠിച്ചാൽ മതിയെന്നാണ് സുപ്രീം കോടതി വിധിയുടെ ഉള്ളടക്കം.സ്വാശ്രയ മേഖലയിലെ പ്രശ്നങ്ങൾക്കെല്ലാം കാരണം കേരളം ഭരിച്ച യു ഡി എഫ് സർക്കാരുകളാണ്. അവരുടെ പാപഭാരം എൽ ഡി എഫ് സർക്കാരിന്റെ തലയിൽ കെട്ടിവെക്കാൻ ശ്രമിക്കുന്നവർക്ക് കൃത്യമായ ലക്ഷ്യങ്ങളുണ്ട്. അത് കേരളത്തിലെ ജനങ്ങൾക്കറിയാം.
Post a Comment
0 Comments