ഇൻഡോർ:(www.evisionnews.co)മധ്യപ്രദേശിലെ ഇന്‍ഡോറില്‍ വിജയ്‌നഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വാടക മുറിയില്‍ രണ്ട് യുവതികളെ മരിച്ച നിലയില്‍ കണ്ടെത്തി. മുറിയില്‍ നിന്ന് ആത്മഹത്യാക്കുറിപ്പുകള്‍ കണ്ടെടുത്തു. എന്നാല്‍ മരണകാരണം കത്തില്‍ വ്യക്തമാക്കിയിട്ടില്ല. ഇരുപത്തഞ്ച് വയസ്സ് പ്രായമുള്ളവരാണ് മരിച്ച യുവതികള്‍.
ഇന്‍ഡോറിലെ ഒരു ഫിനാന്‍സിംഗ് കമ്പനിയില്‍ ടെലികോളിംഗ് എക്‌സിക്യൂട്ടീവായി ജോലി ചെയ്യുന്ന രചന, കേറ്ററിംഗ് കോണ്‍ട്രാക്ടറായി ജോലി ചെയ്യുന്ന തന്‍വി എന്നിവരെയാണ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കോളയില്‍ വിഷം ചേര്‍ത്ത് കുടിച്ചാണ് ഇരുവരും ആത്മഹത്യ ചെയ്തത്. ഒരു മാസമായി ഇവര്‍ വാടക മുറിയില്‍ ഒന്നിച്ചാണ് താമസിക്കുന്നത്.
ഇന്നു പുലര്‍ച്ചെയാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ടു ദിവസമായി ഇരുവരെയും കുറിച്ച് യാതൊരു വിവരവുമില്ലായിരുന്നു. മുറിയില്‍ നിന്ന് ദുര്‍ഗന്ധം ഉയര്‍ന്നതിനെത്തുടര്‍ന്നാണ് സമീപവാസികള്‍ പൊലീസില്‍ വിവരമറിയിച്ചത്.
മരിച്ചവരില്‍ ഒരാളായ രചന വിവാഹിതയും ഒരു ആണ്‍കുട്ടിയുടെ അമ്മയുമാണ്. ഭര്‍ത്താവുമായി നാലു വര്‍ഷമായി പിരിഞ്ഞ് താമസിക്കുകയാണ്. കുട്ടിയെ ഭര്‍ത്താവിന് വിട്ടു നല്‍കരുതെന്ന് മാതാപിതാക്കള്‍ക്കെഴുതിയ കത്തില്‍ രചന പറഞ്ഞിരുന്നു.
ആത്മഹത്യാക്കുറിപ്പിലെ തീയതി പ്രകാരം ഇരുവരും ഓഗസ്റ്റ് 27-നാണ് ആത്മഹത്യ ചെയ്തിരിക്കുന്നതെന്ന് വിജയ്‌നഗര്‍ പോലീസ് സ്‌റ്റേഷന്റെ ചുമതലയുള്ള എസ്‌കെ ദാസ് പറഞ്ഞു. കത്തില്‍ പറഞ്ഞിരിക്കുന്നതിനനുസരിച്ച് ഇരുവരുടെയും മരണത്തിന് മറ്റാരും ഉത്തരവാദികളല്ലെന്നും ജീവിതം മടുത്തതിനാല്‍ ആത്മഹത്യ ചെയ്യുകയായിരുന്നെന്നും പൊലീസ് വ്യക്തമാക്കി. ഇതുവരും അവരവരുടെ വീട്ടുകാര്‍ക്കാണ് കത്തെഴുതി വെച്ചിരുന്നത്.
<p>ഇരുവരുടെയും ഫോണുകള്‍ ഫോര്‍മാറ്റ് ചെയ്ത നിലയിലാണ്. മരണത്തിന് തൊട്ടു മുന്‍പെടുത്ത ഒരു സെല്‍ഫി ചിത്രം മാത്രമാണ് രണ്ടു പേരുടെയും ഫോണിലുണ്ടായിരുന്നത്. പൊലീസ് വിവരമറിയിച്ചതനുസരിച്ച് രചനയുടെ സഹോദരനും സഹോദരീ ഭര്‍ത്താവും വിജയ്‌നഗറിലെത്തി. മരണത്തില്‍ അസ്വാഭാവികതയുള്ളതിനാല്‍ പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.
Post a Comment
0 Comments