കാസർകോട്: (www.evisionnews.co)കാസര്‍കോട് ജില്ലാ ഭരണകൂടം വിപുലമായി സംഘടിപ്പിക്കുന്നു. ഓണാഘോഷ പരിപാടികളുടെ ഉദ്ഘാടനം പള്ളിക്കര ബേക്കല്‍ ബീച്ച് പാര്‍ക്കില്‍ പി കരുണാകരന്‍ എം പി നിര്‍വഹിച്ചു
മതസാഹോദര്യത്തിനും സഹിഷ്ണുതയ്ക്കും രാജ്യത്തിന് മാതൃകയാണ് മലയാളിസമൂഹമെന്ന് എം പി പറഞ്ഞു. മതമൈത്രിയുടേയും സാഹോദര്യത്തിന്റേയും സമഭാവനയുടേയും നൂറ്റാണ്ടുകളുടെ ചരിത്രമുണ്ട് നമ്മുടെ ജില്ലയ്ക്ക്. സമ്പമായ സാംസ്‌ക്കാരിക പാരമ്പര്യത്തിന് മൂല്യച്യുതിയുണ്ടാകാതെ കാത്തുസൂക്ഷിക്കുതിന് ജില്ലാ ഭരണകൂടം സംഘടിപ്പിക്കുന്ന ഓണം ഒരുമ മാതൃകാപരമാണെ് അദ്ദേഹം പറഞ്ഞു. കലാലയങ്ങളിലും വിദ്യാലയങ്ങളിലും സങ്കുചിത ചിന്തകള്‍ വെടിഞ്ഞ് ദേശീയബോധമുള്ള പൗരന്മാരായി വളരാന്‍ പുതുതലമുറ രംഗത്തിറങ്ങുന്നത് പ്രതീക്ഷ നല്‍കുതാണെുന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സംഘാടകസമിതി ചെയര്‍മാന്‍ കെ കുഞ്ഞിരാമന്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത്പ്രസിഡണ്ട് എം ഗൗരി, പള്ളിക്കരഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം ഇന്ദിര, ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ എ മുഹമ്മദലി, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഷാനവാസ് പാദൂര്‍, രാഷ്ട്രീയകക്ഷിനേതാക്കളായ ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, കൈപ്രത്ത് കൃഷ്ണന്‍ നമ്പ്യാര്‍, എ കുഞ്ഞിരാമന്‍നായര്‍, ബി ആര്‍ ഡി സി മാനേജിംഗ് ഡയറക്ടര്‍ ടി കെ മന്‍സൂര്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ കെ പി രഞ്ജിത്, സംസ്ഥാനയുവജനകമ്മീഷന്‍ മെമ്പര്‍ കെ മണികണ്ഠന്‍, ടൂറിസം ഡപ്യൂട്ടി ഡയറക്ടര്‍ കെ രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ കളക്ടര്‍ ജീവന്‍ബാബു കെ സ്വാഗതവും ഡി ടി പി സി സെക്രട്ട റി ബിജു ആര്‍ നന്ദിയും പറഞ്ഞു. തുടര്‍് വിവിധ കലാപരിപാടികള്‍ അരങ്ങേറി.
Post a Comment
0 Comments