കാസർകോട്:(www.evisionnews.co)ഓണം-ബക്രീദ് ഉത്സവങ്ങളോടനുബന്ധിച്ച് നാളെ മുതല്‍ 10 വരെയുളള ദിവസങ്ങളില്‍ തുടര്‍ച്ചയായി നിരവധി അവധി ദിനങ്ങള്‍ വരുന്നതിനാല്‍ ഇക്കാലയളവില്‍ അനധികൃതമായ വയല്‍ നികത്തല്‍, മണല്‍ ഖനനം, കുന്നിടിക്കൽ തുടങ്ങിയ നിയമവിരുദ്ധ പ്രവൃത്തികള്‍ നടക്കാന്‍ സാധ്യതയുളളതിനാല്‍ പ്രത്യേക സ്‌ക്വാഡിനെ നിയമിക്കാന്‍ റവന്യൂ വകുപ്പ മന്ത്രി ഇ ചന്ദ്രശേഖരന്‍ നിര്‍ദ്ദേശം നല്‍കി. ഇത് കര്‍ശനമായി തടയുന്നതിന് ജില്ലാ-താലൂക്ക് തലങ്ങളില്‍ പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിക്കുകയും അവയുടെ ഏകോപനം ജില്ലാകളക്ടര്‍മാര്‍ നേരിട്ട് നിര്‍വ്വഹിക്കുകയും ചെയ്യണം. കൂടാതെ പൊതുജനങ്ങള്‍ക്ക് ഇക്കാര്യത്തില്‍ പരാതി അറിയിക്കാന്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം സേവനവും ഉണ്ടാവും നമ്പര്‍ 04994 257700.
Post a Comment
0 Comments