കല്യാൺ:(www.evisionnews.co) നാഗ്പുര്‍ – മുംബൈ തുരന്തോ എക്സ്പ്രസ് ട്രെയിന്‍ മഹാരാഷ്ട്രയിലെ കല്യാണിനു സമീപം പാളംതെറ്റി. ആളപായമില്ല. എത്രപേർക്കു പരുക്കേറ്റെന്നത് പുറത്തുവിട്ടിട്ടില്ല. എൻജിനും ഏഴു ബോഗികളുമാണ് പാളംതെറ്റിയത്‍. വാസിൻഡിന്റെയും അസാൻഗാവിന്റെയും മധ്യേ തിത്വാല സ്റ്റേഷനു സമീപമാണ് അപകടം. രക്ഷാപ്രവർത്തനം തുടരുകയാണ്. യാത്രക്കാരെ ലക്ഷ്യസ്ഥാനത്തെത്തിക്കാൻ ബസുകളും മറ്റും അയച്ചതായി സെൻട്രൽ റെയിൽവേ അറിയിച്ചു.
Post a Comment
0 Comments