കോഴിക്കോട്:(www.evisionnews.co) നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വറിന്റെ കോഴിക്കോട് കക്കാടംപൊയിലിലെ വാട്ടര്‍തീം പാര്‍ക്കിന് വീണ്ടും നോട്ടീസ് അയക്കാന്‍ കൂടരഞ്ഞി പഞ്ചായത്തിന്റെ തീരുമാനം. കൂടരഞ്ഞി പഞ്ചായത്ത് അതിര്‍ത്തിയിലാണ് വാട്ടര്‍ തീം പാര്‍ക്കുള്ളത്.വിവിധ നിയമലംഘനങ്ങളില്‍ വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് അയക്കാനാണ് തീരുമാനം. ഇന്നുചേര്‍ന്ന പഞ്ചായത്ത് ഉപസമിതിയാണ് നോട്ടീസ് അയക്കാനുള്ള തീരുമാനം കൈക്കൊണ്ടത്. എന്നാല്‍ വാട്ടര്‍ തീം പാര്‍ക്കിന്റെ പ്രവര്‍ത്തന ലൈസന്‍സ് തല്‍ക്കാലം റദ്ദുചെയ്യില്ല.അതേസമയം, പാര്‍ക്കിന്റെ ശുചിത്വസര്‍ട്ടിഫിക്കറ്റ് റദ്ദുചെയ്തതായി ആരോഗ്യവകുപ്പ് അറിയിച്ചു. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധയെ തുടര്‍ന്നാണ് ലൈസന്‍സ് റദ്ദുചെയ്യാന്‍ തീരുമാനിച്ചത്. ശുചിമുറിയടക്കമുള്ള സൗകര്യങ്ങള്‍ പാര്‍ക്കിന് ഇല്ലെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ ചൂണ്ടിക്കാട്ടി.നേരത്തെ വാര്‍ട്ടര്‍ തീം പാര്‍ക്കുമായി ബന്ധപ്പെട്ട് കൂടരഞ്ഞി പഞ്ചായത്ത് വിവിധ വകുപ്പുകള്‍ക്ക് കത്തയച്ചിരുന്നു. വാട്ടര്‍ തീം പാര്‍ക്കിന്റെ അനുമതി സംബന്ധിച്ച രേഖകളുടെ ആധികാരികത പരിശോധിക്കണമെന്നായിരുന്നു കത്തിലെ ആവശ്യം.കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫ് ഭരണസമിതിയാണ് കൂടരഞ്ഞി പഞ്ചായത്ത് ഭരിക്കുന്നത്. പ്രാദേശിക യൂത്ത് കോണ്‍ഗ്രസ് നേതൃത്വം പാര്‍ക്കിനെതിരേ പ്രകടനമടക്കമുള്ള പ്രതിഷേധം നടത്തിയിരുന്നെങ്കിലും പാര്‍ക്ക് ആവശ്യമായ അനുമതിയോടെയാണ് പ്രവര്‍ത്തിക്കുന്നതെന്നാണ് പഞ്ചായത്ത് വ്യക്തമാക്കിയിരുന്നത്. വിഷയത്തില്‍ കെപിസിസി നേതൃത്വവും അന്‍വറിനെതിരേ നിലപാട് സ്വീകരിച്ചപ്പോഴും പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വവും പഞ്ചായത്ത് ഭരണസമിതിയും അന്‍വറിനെ ന്യായീകരിച്ചിരുന്നു. തുടര്‍ന്ന് കെപിസിസി, കോണ്‍ഗ്രസ് കൂടരഞ്ഞി മണ്ഡലം കമ്മിറ്റിയോട് വിഷയത്തില്‍ വിശദീകരണം ചോദിച്ചിരുന്നു. നിയമപ്രകാരമാണ് പാര്‍ക്ക് പ്രവര്‍ത്തിക്കുന്നതെന്നും അതിനാലാണ് പഞ്ചായത്ത് ലൈസന്‍സ് നല്‍കിയതെന്നുമായിരുന്നു ഇതിനുള്ള കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ മറുപടി
Post a Comment
0 Comments