കാസർകോട് :(www.evisionnews.co)ജില്ലാ ഭരണകൂടം ആദ്യമായി സംഘടിപ്പിച്ച ഓണം ഒരുമ ഓണാഘോഷ പരിപാടിയുടെ ഭാഗമായി നടന്ന വര്‍ണ്ണാഭമായ ഘോഷയാത്ര ആയിരങ്ങള്‍ക്ക് നവദൃശ്യാനുഭവമായി. മാവേലി യക്ഷഗാനവും കഥകളിയും പുലിക്കളിയും നിശ്ചലദൃശ്യങ്ങളും അണിനിരന്ന ഘോഷയാത്ര പാലക്കുന്നില്‍ നിന്നാണ് ആരംഭിച്ചത്.
സംഘാടകസമിതി ചെയര്‍മാന്‍കൂടിയായ കെ.കുഞ്ഞിരാമന്‍ എംഎല്‍എ, ജില്ലാ കളക്ടര്‍ ജീവന്‍ബാബു കെ, ഉദുമ ഗ്രാമ പഞ്ചായത്ത് പ്ര സിഡന്റ് കെ.മുഹമ്മദലി, വൈസ് പ്ര സിഡന്റ് ലക്ഷ്മി, പള്ളിക്കര ഗ്രാമ പഞ്ചായത്ത് പ്ര സിഡന്റ് കെ.പി ഇന്ദിര, ബിആര്‍ഡിസി മാനേജിംഗ് ഡയറക്ടര്‍ മൻസൂര്‍ ടി.കെ, ഡിടിപിസി സെക്രട്ടറി ബിജു.ആര്‍, സംസ്ഥാന യുവജന കമ്മീഷന്‍ അംഗം മണികണ്ഠണ്‍, നാരായണ്‍ പള്ളം തുടങ്ങിയവര്‍ ഘോഷയാത്രയ്ക്ക് നേതൃത്വം നല്‍കി. വനിതകള്‍ തുഴയുന്ന ചുരുളന്‍ വള്ളത്തിന്‍െ്‌റ മാതൃകയില്‍ മാലിന്യ നിര്‍മാര്‍ജനത്തിന്‍െ്‌റ സന്ദേശം പകര്‍ന്ന് ജില്ലാ ശുചിത്വമിഷന്‍ ഒരുക്കിയ നി്ശ്ചല ദൃശ്യവും ആദിശക്തി പുലിക്കളി നാടന്‍ കലാക്ഷേത്രം ഒരുക്കിയ നിശ്ചലദൃശ്യവും പഞ്ചവാദ്യവും , ഘോഷയാത്രയ്ക്ക് മിഴിവേകി. വനികളുടെ വാദ്യസംഘവും മുത്തുക്കുടയേന്തിയ കുടുംബശ്രീ പ്രവര്‍ത്തകരും ഘോഷയാത്രയില്‍ അണിനിരന്നു. പള്ളിക്കര ബേക്കല്‍ ബീച്ച് പാര്‍ക്ക് വരെ നിണ്ട ഘോഷയാത്രയില്‍ ഉദുമ-പള്ളിക്കര പഞ്ചായത്തു നിവാസികളും സജീവമായി പെങ്കടുത്തു. ജില്ലാ ഭരണകൂടം, ബിആര്‍ഡിസി, ഡിടിപിസി, സംസ്ഥാന യുവജന ക്ഷേമബോര്‍ഡ്, കുടുംബശ്രീ, നെഹ്‌റു യുവകേന്ദ്ര, ഉദുമ-പള്ളിക്കര ഗ്രാമപഞ്ചായത്തുകള്‍ എന്നിവ സംയുക്തമായാണ് ഘോഷയാത്ര സംഘടിപ്പിച്ചത്. ഓണം ഒരുമ പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം ബേക്കല്‍ ബീച്ച് പാര്‍ക്കില്‍ നടന്നു. പാര്‍ക്കില്‍ കുടുംബശ്രീ-സിഡിഎസിന്‍െ്‌റ നേതൃത്വത്തില്‍ പൂവിളി എന്ന പേരില്‍ മെഗാ പൂക്കളം ഒരുക്കി.
Post a Comment
0 Comments