Type Here to Get Search Results !

Bottom Ad

ഓണാഘോഷം:ജില്ലാഭരണകൂടത്തിന്റെ നേതൃത്വത്തില്‍ കമ്പവലി-ദീര്‍ഘദൂര ഓട്ടമത്സരം സംഘടിപ്പിക്കും

കാസർകോട് :(www.evisionnews.co)ഓണാഘോഷത്തിന്റെ ഭാഗമായി ജില്ലാ ഭരണകൂടം ഡിടിപിസി, ബിആര്‍ഡിസി, കുടുംബശ്രീ, നെഹ്‌റുയുവകേന്ദ്ര, സംസ്ഥാന യുവജനക്ഷേമബോര്‍ഡ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ഈ മാസം29,30,31 തീയ്യതികളില്‍ ഓണം ഒരുമ 2017 വിവിധ കലാകായിക സാംസ്‌കാരിക പരിപാടികള്‍ സംഘടിപ്പിക്കും. ഈ മാസം 29 ന് രാവിലെ ഏഴു മണിക്ക് ദീര്‍ഘദൂര ഓട്ടമത്സരം കാഞ്ഞങ്ങാട് പുതിയകോട്ടയിലുളള മിനി സിവില്‍ സ്റ്റേഷന്‍ പരിസരത്ത് നിന്ന് ആരംഭിച്ചു ബേക്കല്‍ കോട്ടയില്‍ സമാപിക്കും. വിജയികള്‍ക്ക് യഥാക്രമം 5000, 3000,2000 രൂപ വീതം ക്യാഷ് പ്രൈസും ഫിനിഷ് ചെയ്യുന്ന മുഴുവന്‍ കായികതാരങ്ങള്‍ക്കും വ്യാപാരിവ്യവസായി ഏകോപനസമിതി പ്രോത്സാഹന സമ്മാനങ്ങള്‍ നല്‍കും. 30 ന് ഉച്ചയ്ക്ക് രണ്ടു മണി മുതല്‍ ബേക്കല്‍ ബീച്ച് പളളിക്കരയില്‍ പുരുഷ-വനിത കമ്പവലി മത്സരം നടക്കും.  പുരുഷ വിജയികള്‍ക്ക് യഥാക്രമം 10,000, 7000,5000 രൂപ വീതം ക്യാഷ് പ്രൈസും വനിതകള്‍ക്ക്  5000,3000,2000 രൂപ വീതം ക്യാഷ് പ്രൈസും നല്‍കും. പുരുഷ ടീമിന്റേത് 460 കി.ഗ്രാം വിഭാഗത്തിലും വനിതകള്‍ക്കും 420 കി.ഗ്രാം വിഭാഗത്തിലും ആണ് മത്സരം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9447037405.

Post a Comment

0 Comments

Top Post Ad

Below Post Ad