ന്യൂഡൽഹി: (www.evisionnews.co)ജൻധൻ യോജന, ആധാർ, മൊബൈൽ (ജാം- JAM: J - Jan Dhan, A - Aadhar, M - Mobile) എന്നിവ സാമൂഹിക വിപ്ലവത്തിന് വഴിയൊരുക്കുമെന്ന് ധനമന്ത്രി അരുൺ ജെയ്റ്റ്ലി. ജി.എസ്.ടി ഒറ്റവിപണി സൃഷ്ടിച്ചതുപോലെ ഇൗ മൂന്നുകാര്യങ്ങൾ എല്ലാ ഇന്ത്യക്കാരെയും പൊതുസാമ്പത്തിക, സാമൂഹിക, സാേങ്കതികതലത്തിലേക്ക് എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. ‘ഒരു ബില്യൺ -ഒരു ബില്യൺ-ഒരു ബില്യൺ -വിഷൻ’ പൂർത്തിയാകുന്നതോടെ ഒരു ബില്യൺ(100 കോടി) ആധാർ കാർഡുകളും ഒരു ബില്യൺ ബാങ്ക് അക്കൗണ്ടുകളും മൊബൈൽ ഫോണുകളുമായി ബന്ധിപ്പിക്കപ്പെടും. ഇതോടെ എല്ലാ ഇന്ത്യക്കാരും സാമ്പത്തിക, സാങ്കേതിക പൊതുധാരയുടെ ഭാഗമാകും -പ്രധാനമന്ത്രി ജൻധൻ യോജനയുടെ മൂന്നാം വാർഷികത്തിൽ ഫേസ്ബുക്കിലെഴുതിയ കുറിപ്പിൽ ജെയ്റ്റ്ലി പറഞ്ഞു.സാധാരണക്കാർക്ക് സമൃദ്ധി കൊണ്ടുവരും. രാജ്യത്തിന്റെ സബ്സിഡിബാധ്യത കുറയുകയും ഭരണസംവിധാനങ്ങളിലെ ധനചോർച്ച തടയപ്പെടുകയും ചെയ്യുന്നതോടെ ദരിദ്രർക്ക് ജീവിതപ്രശ്നങ്ങൾ എളുപ്പം ;തരണം ചെയ്യാനാകും.‘ജാം’ എന്ന ആശയം ഒരർഥത്തിൽ സാമൂഹിക വിപ്ലവം തന്നെയാണെന്നും െജയ്റ്റ്‍ലി അഭിപ്രായപ്പെട്ടു
Post a Comment
0 Comments