കാസര്‍കോട് (www.evisionnews.co): ഇവിഷന്‍ ന്യൂസ് നെറ്റിസണ്‍ ക്ലബ്ല് ഭാരവാഹികളെ തെരഞ്ഞെടുത്തു. സമൂഹ മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയാണ് നെറ്റിസണ്‍സ് ക്ലബ്. സമൂഹ്യ പ്രതിബന്ധമുള്ള വാര്‍ത്തകള്‍ കണ്ടത്തുന്നതിനോടപ്പം ജീവകാരുണ്യ കലാസംസ്‌കാരിക രംഗത്ത് സജീവമാകുകയാണ് ക്ലബിന്റെ ലക്ഷ്യം.
മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ഇ-റിപ്പോട്ടേര്‍സ് മീറ്റിലാണ് ഭാരവാഹികളെ തെരഞ്ഞടുത്തത്. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ ജേര്‍ണലിസ്റ്റ് വിദ്യാര്‍ത്ഥിയും ബോവിക്കാനം സ്വദേശിയുമായ ബി.കെ അനസാണ് പുതിയ നെറ്റിസണ്‍ ഹെഡ്. ആഷിഖ് കുവ്വത്തൊട്ടി, സാഹിര്‍ മൊഗ്രാല്‍, അക്ഷയ്കുമാര്‍ പുലിക്കുന്ന്, സാബിത്ത് പി. നെല്ലിക്കട്ട, റഈസ് ആദൂര്‍, ഫാറൂഖ് നാല്‍ത്തടുക്കം, സിനാന്‍ ചൂരി, നൗമാന്‍ ചെമ്മനാട്, റിയാസ് മുള്ളേരിയ, സായിര്‍ കടവത്ത് അംഗങ്ങളാണ്. ജാഫര്‍ കൊവ്വല്‍ കോ ഓഡിനേറ്റര്‍.
ഡയറക്ടര്‍ റൗഫ് ബായിക്കര അധ്യക്ഷത വഹിച്ചു. എൻ.എ നെല്ലിക്കുന്ന് എം.എൽ.എ ഉൽഘാടനം ചെയ്തു. നെറ്റിസൺ ഹെഡ് മുർഷിദ് മുഹമ്മദ് സ്വാഗതം പറഞ്ഞു. എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഹാരിസ് പട്ട്‌ള കമ്മിറ്റി പ്രഖ്യപനം നടത്തി. ഡയറക്ടര്‍മാരായ റഫീഖ് കേളോട്ട്, ഷംസുദ്ധീന്‍ കിന്നിംഗാര്‍, ഖയ്യൂം മാന്യ, എം.എ നജീബ്, അഷ്‌റഫ് നാല്‍ത്തടുക്ക സംബന്ധിച്ചു.
Post a Comment
0 Comments