Type Here to Get Search Results !

Bottom Ad

മഞ്ചേശ്വരത്ത് കഞ്ചാവ് വേട്ട: 22കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍


കാസര്‍കോട്:മഞ്ചേശ്വരത്ത് കഞ്ചാവ് വേട്ട. 22കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. മഞ്ചേശ്വരം ഹൊസബട്ടുവിലെ അബൂബക്കര്‍ സിദ്ദിഖ് എന്ന ഹാരിസാ(31)ണ് അറസ്റ്റിലായത്. ജില്ലാ പൊലീസ് ചീഫിന്റെ നിര്‍ദ്ദേശപ്രകാരം സി.ഐ വി.വി മനോജ്, എസ്.ഐ ഇ. അനൂപ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ സമയോജിത നീക്കങ്ങളാണ് കഞ്ചാവ് വേട്ടക്ക് സഹായകരമായത്. തുമ്മിനാട്ടെ ഒരു ക്വാട്ടേഴ്‌സിന്റെ മുകളിലത്തെ മുറിയില്‍ നിന്നാണ് കഞ്ചാവ് പിടിച്ചത്. ക്വാര്‍ട്ടേഴ്‌സ് വാടകക്കെടുത്തത് അബൂബക്കര്‍ സിദ്ദീഖിന്റെ ബന്ധുവാണെന്ന് പൊലീസ് പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad