കാസർകോട് :(www.evisionnews.co)ജില്ലയിലെ മുഴുവന്‍ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും ഓണത്തോടനുബന്ധിച്ച് അഞ്ച് കി.ഗ്രാം ഭക്ഷ്യധാന്യവും ഒരു കിലോ പഞ്ചസാരയും സ്‌പെഷ്യല്‍ ആയി ലഭിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. മുന്‍ഗണന, എ എ വൈ വിഭാഗങ്ങള്‍ക്ക് അഞ്ച് കി ഗ്രാം ഭക്ഷ്യധാന്യം സൗജന്യമായി ലഭിക്കും. എന്നാല്‍ നോണ്‍ പ്രയോരിറ്റി (സബ്‌സിഡി)കാര്‍ഡുടമകള്‍ക്ക് അഞ്ച് കി.ഗ്രാം അരി, ആട്ട എന്നീ ക്രമത്തിലാണ് ലഭിക്കുക. ഇതില്‍ അരിക്ക് രണ്ടു രൂപയും ആട്ടയ്ക്ക് 15 രൂപയും ആയിരിക്കും. നോണ്‍ സബ് സിഡി വിഭാഗത്തിന് അരി, ഗോതമ്പ്, ആട്ട എന്നീ ക്രമത്തിലാണ് ലഭിക്കുക. ഇതില്‍ അരിക്ക് 8.90 രൂപയും ഗോതമ്പിന് 6.70 രൂപയും ആട്ടയ്ക്ക് 15 രൂപയും ആയിരിക്കും. റേഷന്‍ കടകളില്‍ സ്റ്റോക്കുളള ഭക്ഷ്യധാന്യത്തിന്റെ അടിസ്ഥാനത്തിലാണ് സ്‌പെഷ്യല്‍ വിഹിതം ലഭിക്കുക. സ്‌പെഷ്യല്‍ പഞ്ചസാരയ്ക്ക് കി.ഗ്രാമിന് 22 രൂപ ആയിരിക്കും.
Post a Comment
0 Comments