Type Here to Get Search Results !

Bottom Ad

അസാറം ബാപ്പുവിന്റെ വിചാരണ വൈകുന്നതിൽ ഗുജറാത്ത് സർക്കാരിനു സുപ്രീം കോടതിയുടെ വിമർശനം

ന്യൂഡൽഹി:(www.evisionnews.co) വിവാദ ആൾദൈവം അസാറം ബാപ്പുവിനെതിരായ മാനഭംഗക്കേസിൽ വിചാരണ വൈകുന്നതിൽ ഗുജറാത്ത് സർക്കാരിനു സുപ്രീം കോടതിയുടെ വിമർശനം. രാജസ്ഥാനിലും ഗുജറാത്തിലും വെവ്വേറെ മാനഭംഗക്കേസുകള്‍ റജിസ്റ്റർ ചെയ്തിട്ടുണ്ട്. വിചാരണ വൈകിപ്പിക്കുന്നുവെന്നു കാട്ടി അസാറാം ബാപ്പു ഓഗസ്റ്റ് ഒന്നിന് കോടതിയെ സമീപിച്ചിരുന്നു. 2013 ഓഗസ്റ്റ് മൂന്നിന് ജോധ്പുർ പൊലീസാണ് അസാറാം ബാപ്പുവിനെ അറസ്റ്റ് ചെയ്തത്. അന്നുമുതൽ അദ്ദേഹം ജയിലിലാണ്.


നേരത്തേ, അസാറാം ബാപ്പുവിനെതിരായ കേസ് എത്രയും പെട്ടെന്നു പരിഗണിക്കണമെന്ന് ഗുജറാത്തിലെ വിചാരണക്കോടതിക്കു സുപ്രീം കോടതി നിർദേശം നൽകിയിരുന്നു. രാജസ്ഥാനിൽ റജിസ്റ്റർ ചെയ്തിരുന്ന മറ്റൊരു കേസിൽ അസാറാമിന്റെ ജാമ്യാപേക്ഷ കോടതി നേരത്തേ തള്ളിയിരുന്നു. ജോധ്പുരിലെ ആശ്രമത്തിൽ വച്ച് ലൈംഗികമായി പീഡിപ്പിച്ചെന്ന കൗമാരക്കാരിയുടെ പരാതിയിലായിരുന്നു ജാമ്യാപേക്ഷ തള്ളിയത്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad