Type Here to Get Search Results !

Bottom Ad

വരാപ്പുഴ പീഡനക്കേസ്: ശോഭാ ജോണിനും കൂട്ടുപ്രതിക്കും 8 വർഷം കഠിനതടവ്

കൊച്ചി(www.evisionnews.co) പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൊല്ലുമെന്നു ഭീഷണിപ്പെടുത്തി പലർക്കും കാഴ്ചവച്ചു പണം വാങ്ങിയ കേസിലെ ഒന്നാം പ്രതി ശോഭാ ജോണിനു എട്ടുവർഷം കഠിന തടവ്. കൂട്ടുപ്രതി ജയരാജൻ നായർക്കും എട്ടു വർഷം കഠിന തടവാണ് ശിക്ഷ വിധിച്ചത്. ശോഭാ ജോണിന് വിവിധ വകുപ്പുകളിൽ 18 വർഷവും ജയരാജൻ‍ നായർക്ക് 11 വർഷവു തടവുണ്ടെങ്കിലും ഇവ ഒരുമിച്ച് അനുഭവിച്ചാൽ മതി. എറണാകുളം അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. ശോഭാ ജോൺ 1.11 ലക്ഷം രൂപയും ജയരാജൻ 1.10 ലക്ഷം രൂപയും പിഴ നൽകണം. ഈ പണം ഇരയായ പെൺകുട്ടിക്കു നൽകാനും കോടതി വിധിച്ചു.

ഈ കേസിലെ മറ്റു പ്രതികളായ തിരുവനന്തപുരം ശാസ്തമംഗലം കഞ്ഞിരമ്പാറ അരുതക്കുഴി തച്ചങ്കേരി അനിൽ കുമാർ (കേപ് അനി), കാസർകോട് പട്ട മധൂർ അർജുനഗുളി പുഷ്പവതി, കണ്ണൂർ പയ്യന്നൂർ ചെറുപുഴ രാമപുരത്തൊഴുവൻ വിനോദ് കുമാർ, ജിൻസൻ ജോസ്, ബൈജു പി. വർഗീസ് എന്നിവരെ തെളിവുകളുടെ അഭാവത്തിൽ എറണാകുളം അഡീ. സെഷൻസ് കോടതി നേരത്തെ വിട്ടയച്ചിരുന്നു. കേസിലെ മറ്റൊരു പ്രതിയായിരുന്ന ബിനിൽകുമാർ വിചാരണ നടപടികൾക്കിടയിൽ മരിച്ചിരുന്നു. 

വരാപ്പുഴയിലെ വാടക വീടു കേന്ദ്രീകരിച്ച് 2011 മാർച്ചിലാണു ശോഭാ ജോണിന്റെ നേതൃത്വത്തിൽ പെൺവാണിഭം നടത്തിയത്. കൊച്ചിയിലെ വിവിധ സ്ഥലങ്ങളിലും കാസർകോട്, ബെംഗളൂരു എന്നിവിടങ്ങളിലും പെൺകുട്ടിയെ പ്രതികൾ പലർക്കും കാഴ്ച്ചവച്ചുവെന്നാണു കേസ്. ആകെ 34 കേസുകളാണ് പൊലീസ് റജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ 24 കേസുകളിൽ കുറ്റപത്രം സമർപ്പിച്ചു. അഞ്ചു കേസുകളിൽ വിചാരണ പൂർത്തിയായി.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad