ലക്നൗ:(www.evisionnews.co) പൊടിപിടിച്ച്, ചെളിപറ്റി കിതച്ചോടുന്ന നമ്മുടെ ആനവണ്ടികൾ ചൂളിപ്പോകും ഉത്തർപ്രദേശിലെ സർക്കാർ ബസുകൾ കണ്ടാൽ. അഞ്ചാണ്ട് കൂടുമ്പോൾ ബസുകളെ പെയിന്റടിച്ച് ഉഷാറാക്കിയെടുക്കും യുപിയിലെ സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപറേഷൻ (യുപിഎസ്ആർടിസി). പക്ഷേ പെയിന്റടിക്കുന്നതിനു പിന്നിൽ ചില ‘കൂട്ടുകളുണ്ട്’; രാഷ്ട്രീയക്കൂട്ട് !
ഓരോ തവണയും ഭരണം മാറുമ്പോഴാണു യുപിഎസ്ആർടിസി ബസുകൾക്ക് പെയിന്റടിക്കാനുള്ള അവസരം കിട്ടുക. ബസുകൾക്ക് സ്ഥിരം ഒരു നിറമായിരിക്കില്ലെന്നതണ് പ്രത്യേകത. ഏതു പാർട്ടിയാണോ അധികാരത്തിൽ വരുന്നത് അവരുടെ കൊടിയുടെ നിറത്തിലായിരിക്കും പെയിന്റടിക്കുക. ഇത്തവണ യുപിയിലെ ബസുകൾ കാവിനിറത്തിലാണ് നിരത്തിലിറങ്ങാൻ പോകുന്നത്. ബിജെപി നേതൃത്വത്തിലുള്ള യോഗി ആദിത്യനാഥ് സർക്കാരിന്റെ തീരുമാനപ്രകാരമാണ് കാവിനിറം പൂശിയത്. കാവിനിറത്തിൽ പുതിയ ബസുകളും ഓടിക്കുന്നുണ്ട്.
Post a Comment
0 Comments