Type Here to Get Search Results !

Bottom Ad

കാസർകോട്ട് നിന്നും മൈസൂരിലേക്ക് ബസ് സര്‍വ്വീസ് ആരംഭിച്ചു

കാസർകോട് :(www.evisionnews.co)കാസർകോട്- കാഞ്ഞങ്ങാട്-മൈസൂര്‍ റൂട്ടില്‍ കെ.എസ്.ആര്‍.ടി.സി ബസ് സര്‍വ്വീസ് ആരംഭിച്ചു. പാണത്തൂര്‍, വാഗമണ്ഡലം വഴിയാണ് സര്‍വ്വീസ്.മൈസൂരില്‍ നിന്നും -പാണത്തൂര്‍ വഴി കാസര്‍കോട്ടേക്ക് നാല്‌കൊല്ലം മുമ്പ് കര്‍ണ്ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസ് സര്‍വ്വീസ് ആരംഭിച്ചിരുന്നു. ഇതിന് പകരമായി കാഞ്ഞങ്ങാടുനിന്നും മൈസൂരിലേക്ക് ഇതേറൂട്ടില്‍ കെ.എസ്.ആര്‍.ടി.സി ബസ് ആരംഭിക്കുമെന്ന് പറഞ്ഞിരുന്നുവെങ്കിലും നാലുവര്‍ഷമായിട്ടും അതുണ്ടായില്ല. ഈ റൂട്ടില്‍ ഓടാനുള്ള ബസ് ഏതാനും ദിവസം മുമ്പുതന്നെ കാഞ്ഞങ്ങാട് ഡിപ്പോയില്‍ എത്തിയിരുന്നുവെങ്കിലും ജീവനക്കാരുടെ കുറവുമൂലം ഓടിയില്ല. ഒടുവില്‍ ഇന്ന് രാവിലെയാണ് ബസ് സര്‍വ്വീസ് ആരംഭിച്ചത്.

Post a Comment

0 Comments

Top Post Ad

Below Post Ad