Type Here to Get Search Results !

Bottom Ad

ഹയർ സെക്കണ്ടറി ഫുട്ബാൾ ചാമ്പ്യൻഷിപ്പ്: മഞ്ചേശ്വരം എസ് എ ടി ഹയർ സെക്കൻഡറി സ്കൂൾ ജേതാക്കൾ

മഞ്ചേശ്വരം:(www.evisionnews.co) എം എസ് എഫ് മഞ്ചേശ്വരം പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച ഹയർ സെക്കണ്ടറി ഫുട്ബാൾ ചാമ്പ്യൻഷിപ്പ് മഞ്ചേശ്വരം മിനി സ്റ്റേഡിയത്തിൽ നടന്നു. പഞ്ചായത്തിലെ 4 സ്കൂളുകൾ പങ്കെടുത്ത ലീഗ് മത്സരത്തിൽ എസ് എ ടി ഹയർ സെക്കണ്ടറി സ്കൂൾ ഒന്നാമതും, ജി എച്ച് എസ് എസ് ബംഗര മഞ്ചേശ്വരം രണ്ടാം സ്ഥാനവും, ഉദയ ഇംഗ്ലീഷ് മീഡിയം സ്കൂൾ മൂന്നാം സ്ഥാനവും, ജി വി എച്ച് എസ് കുഞ്ചത്തൂർ നാലാം സ്ഥാനവും കരസ്ഥമാക്കി, ജേതാക്കൾക്ക് മഞ്ചേശ്വരം മണ്ഡലം എം എസ് എഫ് പ്രെസിഡണ്ട് സിദ്ദീഖ് മഞ്ചേശ്വരം ട്രോഫി നൽകി. യുത്ത് ലീഗ് മഞ്ചേശ്വരം പഞ്ചായത്ത് വർക്കിങ് പ്രസിഡന്റ് ഫാറൂഖ് ചെക്ക്പോസ്റ്റ്, എം എസ് എഫ് മഞ്ചേശ്വരം പഞ്ചായത്ത് പ്രസിഡന്റ് മുഫീദ് പൊസോട്ട്, അഷ്ഫാഖ് ഗേറുകട്ടെ, സവാദ് ഗേറുകട്ടെ, ഉൽഫത് ഹുസൈൻ, ഖലീൽ ഉദ്യാവർ, നൗഷാദ് തുമിനാട്, അതയുള്ള, ഇർഷാദ് ചെക്ക്പോസ്റ്റ് എന്നിവർ സംബന്ധിച്ചു.


Post a Comment

0 Comments

Top Post Ad

Below Post Ad