ബദിയടുക്ക:(www.evisionnews.co)നിരവധി കേസുകളില്‍ പ്രതിയായ ബേള സൗദേശിക്കെതിരെ കോടതിയിൽ നല്ലനടപ്പിന് ഹരജി. ബേള ചൗക്കാറിലെ അക്ഷയ് (26)ക്കെതിരെയാണ് ബദിയടുക്ക പോലീസ് ആര്‍.ഡി.ഒ കോടതിയില്‍ ഹരജി നല്‍കിയത്. ബദിയടുക്ക പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നാലു കേസുകളിലും കുമ്പള പോലീസ് സ്റ്റേഷന്‍ പരിധിയില്‍ രണ്ടു കേസുകളിലും പ്രതിയാണ് അക്ഷയെന്ന് പോലീസ് പറഞ്ഞു.2013 ഫെബ്രുവരി മുതല്‍ 2017 ജുലൈ വരെയുള്ള കാലയളവില്‍ നിരന്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിരുന്നയാൾ കൂടിയാണ് അക്ഷയ് എന്നും ഹരജിയിൽ പറയുന്നു.
Post a Comment
0 Comments