കാഞ്ഞങ്ങാട്:(www.evisionnews.co) ചേമ്പര്‍ ഓഫ് കൊമേഴ്‌സിന്റെ ആദ്യ മെമ്പര്‍ഷിപ്പ് ഉദ്ഘാടനം ചെയ്തു. അല്‍ റഹ്ബ ബില്‍ഡേര്‍സ് പ്രൈവറ്റ് ലിമിറ്റഡ് എം.ഡി ഫസല്‍ റഹ്മാന്‍ തായലിന് കാസര്‍കോട് ചേമ്പര്‍ ഓഫ് കൊമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രീസ് ജില്ലാ സെക്രട്ടറി മുഹമ്മദലി ഫത്താഹ് മെമ്പര്‍ഷിപ്പ് നല്‍കി ഉല്‍ഘാടനം ചെയ്തു.
കാഞ്ഞങ്ങാട് വ്യാപാര വ്യവസായ വികസനത്തിന് പ്രാധാന്യം നല്‍കിക്കൊണ്ട് പുതിയ കമ്മിറ്റി സെപ്തംബര്‍ രണ്ടാം വാരത്തില്‍ കാഞ്ഞങ്ങാട്ട് വിപുലമായ യോഗം വിളിച്ചു ചേര്‍ത്ത് കമ്മിറ്റി രൂപീകരിക്കാന്‍ തീരുമാനിച്ചു.
അഷ്‌റഫ് തായല്‍, എം ഖമറുദ്ദീന്‍ തളങ്കര, ജയന്‍ മാവുങ്കാല്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.