Type Here to Get Search Results !

Bottom Ad

നടിയെ ആക്രമിച്ച കേസ്: കുറ്റപത്രം മുഴുവൻ തെളിവുകളും ലഭിച്ചശേഷം: ബെഹ്റ

കോട്ടയം(www.evisionnews.co) കൊച്ചിയിൽ യുവനടിയെ ആക്രമിച്ച കേസില്‍ മുഴുവന്‍ തെളിവുകളും ലഭിച്ചശേഷം മാത്രമേ കുറ്റപത്രം സമര്‍പ്പിക്കൂവെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. ഇനിയും തെളിവുകള്‍ ലഭിക്കാനുണ്ട്. കുറ്റപത്രത്തില്‍ മുഴുവന്‍ തെളിവുകളും ഉണ്ടാകുമെന്നും ബെഹ്റ കോട്ടയത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു. 
നടിയെ ആക്രമിച്ചക്കേസില്‍ നടന്‍ ദിലീപിന് ഹൈക്കോടതി വീണ്ടും ജാമ്യം നിഷേധിച്ചിരുന്നു. ദിലീപിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ജാമ്യഹര്‍ജി ഹൈക്കോടതി തള്ളിയത്. ജാമ്യം നല്‍കിയാല്‍ പ്രതി തെളിവുകള്‍ നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചായിരുന്നു കോടതി നടപടി. ജാമ്യത്തില്‍ വിട്ടാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കുമെന്ന പൊലീസ് നിലപാട് ഹൈക്കോടതി ശരിവച്ചു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad