കുമ്പള:(www.evisionnews.co) ഈ വർഷത്തെ സംസ്ഥാന അധ്യാപക അവാർഡ് കൊടിയമ്മ ഗവ. ഹൈസ്കൂൾ പ്രധാനധ്യാപിക ശിഖ പയ്യമ്പിള്ളിക്ക് ലഭിച്ചു. പിന്നോക്ക മേഖലയിലെ ഈ വിദ്യാലയം വളർച്ചയുടെ പാതയിലാണ്. വിശാലമായ ക്യാമ്പസിൽ പുതിയ കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന വിദ്യാലയം പഠന മേഖലകളിലും ഇതിനകം മികവ് തെളിയിച്ചിട്ടുണ്ട്. പ്രധാനധ്യാപികയ്ക്ക് കിട്ടിയ ഈ അവാർഡ് സ്കൂളിന്റെ പ്രവർത്തനങ്ങളെ ഏറെ മുന്നിലെത്തിക്കും എന്ന പ്രതീക്ഷയിലാണ് നാട്ടുകാർ. അവാർഡിന് അർഹയായ ശിഖ ടീച്ചറെ സ്കൂൾ പി.ടി.എ പ്രസിഡണ്ട് അബ്ബാസ് അലി കെ ,എസ് എം സി ചെയർമാൻ അഷ്റഫ് കൊടിയമ്മ എന്നിവർ അനുമോദിച്ചു.
Post a Comment
0 Comments