കാസർകോട് :(www.evisionnews.co) ബസ് ഓണേര്‍സ് അസോസിയേഷന്‍ അംഗവും സൂപ്പര്‍ മോട്ടോര്‍സ്, ദുര്‍ഗ്ഗ ഗണേഷ് ബസ്സുകളുടെ ഉടമയുമായ മഹാബല നായകിന്റെ നിര്യാണത്തില്‍ കാസർകോട് താലൂക്ക് ബസ് ഓണേര്‍സ് അസോസിയേഷന്‍ അനുശോചനം രേഖപ്പെടുത്തി. അസോസിയേഷന്‍ ഓഫീസില്‍ ചേര്‍ന്ന അനുശോചന യോഗത്തില്‍ ജില്ലാ പ്രസിഡണ്ട് കെ.ഗിരീഷ്, താലൂക്ക് പ്രസിഡണ്ട് എന്‍.എം. ഹസൈനാര്‍, സെക്രട്ടറി സി.എ.മുഹമ്മദ്കുഞ്ഞി, ട്രഷറര്‍ ശങ്കര നായക്, താരാനാഥ് മധൂര്‍, എന്‍.എം. മുഹമ്മദ് എന്നിവര്‍ സംസാരിച്ചു.