Type Here to Get Search Results !

Bottom Ad

കാസർകോട്ട് നമ്പര്‍ പ്ലേറ്റില്ലാത്ത ബൈക്കില്‍ കടത്തിയ ഒന്നേകാല്‍ കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

കാസര്‍കോട്:(www.evisionnews.co)കാസർകോട്ട്  നമ്പര്‍ പ്ലേറ്റില്ലാത്ത ബൈക്കില്‍ കടത്തിയ ഒന്നേകാല്‍ കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍.ബേക്കല്‍ പൊലീസ് സ്റ്റേഷന് സമീപം വാടകക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ഫായിസ് അല്‍അമീനാ(23)ണ് അറസ്റ്റിലായത്. കാസര്‍കോട് പഴയ ബസ്സ്റ്റാന്റിന് സമീപം വെച്ചാണ് കാസര്‍കോട് എസ്.ഐ. പി. അജിത് കുമാര്‍, അഡീഷണല്‍ എസ്.ഐ. രാജീവന്‍ എന്നിവരുടെ നേതൃത്വത്തില്‍ കഞ്ചാവ് കണ്ടെത്തിയത്. നമ്പര്‍ പ്ലേറ്റില്ലാത്ത യമഹ ക്രക്ക്‌സ് ബൈക്കില്‍ കറങ്ങിയ യുവാവിനെ ചോദ്യം ചെയ്തപ്പോഴാണ് ബൈക്കില്‍ കഞ്ചാവ് സൂക്ഷിച്ചതായി കണ്ടത്. ബൈക്ക് കസ്റ്റഡിയിലെടുത്തു.

Post a Comment

0 Comments

Top Post Ad

Below Post Ad