Type Here to Get Search Results !

Bottom Ad

കളിക്കാൻ അനുമതി നൽകുന്നില്ല; ശ്രീശാന്ത് വീണ്ടും ബി.സി.സി.ഐക്കെതിരെ കോടതിയിൽ

കൊച്ചി :ബി.സി.സി.ഐയുടെ ആജീവനാന്ത വിലക്ക് നീക്കിയ വിധിയില്‍ വ്യക്തത തേടി ക്രിക്കറ്റ് താരം എസ്. ശ്രീശാന്ത് ഹൈകോടതിയെ സമീപിച്ചു. സ്കോട്ടിഷ് ലീഗില്‍ കളിക്കാന്‍ അനുമതി നൽകിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ശ്രീശാന്ത് ഹൈകോടതിയെ സമീപിച്ചത്. വിധി നടപ്പാക്കാന്‍ ബി.സി.സി.ഐക്ക് നിര്‍ദേശം നല്‍കണമെന്നാണ് ശ്രീശാന്തിന്റെ ആവശ്യം.ബി.സി.സി.ഐയുടെ എൻ.ഒ.സി ഉണ്ടെങ്കിൽ മാത്രമേ സ്കോട്ടിഷ് ലീഗിൽ കളിക്കാൻ ശ്രീശാന്തിന് സാധിക്കൂ. ഹൈകോടതി ഉത്തരവുണ്ടായിട്ടും ക്രിക്കറ്റ് ബോർഡ് അനുമതി പത്രം നൽകുന്നില്ലെന്നാണ് ശ്രീശാന്തിൻെറ പരാതി. സെപ്റ്റംബർ ഒമ്പതിന് സ്കോട്ടിഷ് ലീഗ് അവസാനിക്കാനിരിക്കെ അതിനു മുമ്പായി ബി.സി.സി.ഐ അനുമതി നൽകണമെന്നാണ് ആവശ്യം.ഹൈകോടതി ഉത്തരവിനെതിരെ അപ്പീൽ നൽകാൻ ബി.സി.സി.ഐ നീക്കം നടത്തുന്നതായി റിപ്പോർട്ടുണ്ടായിരുന്നു. ഹൈകോടതി ഡിവിഷൻ ബെഞ്ചിനെ സമീപിക്കുമെന്നായിരുന്നുറിപ്പോർട്ട്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad