Type Here to Get Search Results !

Bottom Ad

എം.എസ്.എഫ് ക്യാമ്പസ് സ്കോളർഷിപ്പ് വിതരണം 23 ന് കാസർകോട് ഗവ: ഐ.ടി.ഐയിൽ

കാസർകോട്: എം.എസ്.എഫ് കാസർകോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അബൂദാബി ജില്ലാ കെ.എം.സി.സി യുടെ സഹായത്താൽ ജില്ലയിലെ വിവിധ ക്യാമ്പസുകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട അമ്പതോളം വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് നൽകുന്നു .ആഗസ്റ്റ് 23 ന് തിങ്കളാഴ്ച്ച രാവിലെ 10 മണിക്ക് ഗവ: ഐ.ടി.ഐ കാസർഗോഡ് നടക്കുന്ന ചടങ്ങിൽ മുസ്ലീം ലീഗ് ജില്ലാ ട്രഷറർ എ. അബ്ദുറഹ്മാൻ സ്കോളർഷിപ്പ് വിതരണോദ്ഘാടനം ചെയ്യും. മുസ്ലീം ലീഗിന്റേയും കെ.എം .സി .സി യുടേയും പോഷക സംഘടനകളുടേയും നേതാക്കന്മാർ സംബന്ധിക്കുമെന്ന് എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് ആബിദ് ആറങ്ങാടിയും ജനറൽ സെക്രട്ടറി സി.ഐ.എ ഹമീദും അറിയിച്ചു .

Post a Comment

0 Comments

Top Post Ad

Below Post Ad