തിരുവനന്തപുരം:(www.evisionnews.co) അയ്യങ്കാളി ജയന്തി ദിനത്തിലെ അവധി പുനഃസ്ഥാപിച്ച് ഉത്തരവായി . ആഗസ്റ്റ് 28ന് എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കണമെന്ന നിർദേശം മുഖ്യമന്ത്രിയുടെ ഇടപെടലിനെ തുടർന്നാണ് തിരുത്തിയത്. മെഡിക്കല്‍ സ്പോട്ട് അലോട്ട്മെന്റിനായി ടിസി നല്‍കേണ്ട ഉദ്യോഗസ്ഥര്‍ ഹാജരായാല്‍ മതിയെന്നാണ് പുതിയ നിര്‍ദേശം. അയ്യങ്കാളി ജയന്തി ദിനത്തിലെ അവധി മുടക്കിയതില്‍ വിവാദമായതിനെ തുടര്‍ന്നാണ് നടപടി.മെഡിക്കൽ/ ഡെൻറൽ കോഴ്സുകളിലേക്ക് അലോട്ട്മെൻറ് ലഭിക്കുന്ന വിദ്യാർഥികൾക്ക് വിടുതൽ സർട്ടിഫിക്കറ്റും മറ്റു രേഖകളും അനുവദിക്കുന്നതിനു വേണ്ടിയാണ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അവധി റദ്ദാക്കുന്നതെന്നാണ് നേരത്തെ പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നത്. അലോട്ട്മെൻറ് ലഭിക്കുന്ന വിദ്യാർഥികൾ നിലവിൽ പ്രവേശനം നേടിയ കോളജുകളാണ് രേഖകൾ നൽകേണ്ടത്. ഇതിനു കോളജ് ഒാഫിസുകൾ മാത്രം പ്രവർത്തിച്ചാൽ മതിയെന്നിരിക്കെയാണ് ഇൗ സ്ഥാപനങ്ങൾക്ക് അവധി ഒന്നടങ്കം റദ്ദാക്കിയത് വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് വിഷയത്തിൽ മുഖ്യമന്ത്രിയുടെ ഇടപെടലുണ്ടായത്.
Post a Comment
0 Comments