കാസര്‍കോട്: (www.evisionnews.co)ജില്ലാ ഫുഡ് ഗ്രെയിന്‍സ് ഡീലേഴ്‌സ് അസോസിയേഷന്‍ നടത്തിവരുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പരവനടുക്കത്തെ വൃദ്ധസദനത്തിലേക്ക് മിക്‌സിയും പഴവര്‍ഗങ്ങളും നല്‍കി. വൃദ്ധസദനത്തില്‍ നടന്ന ചടങ്ങില്‍ കാസര്‍കോട് പ്രസ്‌ക്ലബ്ബ് നിയുക്ത പ്രസിഡണ്ട് ടി.എ ഷാഫി വൃദ്ധസദനം മാട്രണ്‍ ഇ.കെ ആയിഷക്ക് മിക്‌സി കൈമാറി. ജില്ലാ ഫുഡ് ഗ്രെയിന്‍സ് ഡീലേഴ്‌സ് അസോസിയേഷന്‍ പ്രസിഡണ്ട് വെല്‍ക്കം മുഹമ്മദ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ടി.എച്ച് അബ്ദുല്‍ റഹ്മാന്‍ സ്വാഗതം പറഞ്ഞു. ജലീല്‍ കെ.എ, എം.എച്ച് അബ്ദുല്ല, ഉസ്മാന്‍ കടവത്ത്, എ.കെ മുഹമ്മദ് കുഞ്ഞി, ഇബ്രാഹിം കെ., ഷൗക്കത്തലി, കെ.എം അബ്ദുല്‍ റഹ്മാന്‍, റിയാസ്, അബ്ദുല്‍റഹ്മാന്‍ ഊദ് തുടങ്ങിയവര്‍ സംബന്ധിച്ചു.
Post a Comment
0 Comments