Type Here to Get Search Results !

Bottom Ad

പള്ളിക്കരയില്‍ വാഹനാപകടത്തിൽ രണ്ട് പേര്‍ക്ക് പരിക്ക്, നാട്ടുകാര്‍ റോഡ് ഉപരോധിച്ചു

കാഞ്ഞങ്ങാട്:(www.evisionnews.co)പള്ളിക്കരയില്‍ വാഹനാപകടത്തിൽ രണ്ട് പേര്‍ക്ക് പരിക്ക്. പെട്രോള്‍ പമ്പിന് സമീപം വാഹനങ്ങള്‍ കൂട്ടിയിടിച്ച് രണ്ട് യുവതികള്‍ക്കാണ് പരിക്കേറ്റത്. ലോറികള്‍ കൂട്ടിയിടിച്ച് നിയന്ത്രണം വിട്ട ഒരു ലോറി അതുവഴി വന്ന ഓട്ടോയില്‍ ഇടിക്കുകയാ യിരുന്നു.ഓട്ടോയിലുണ്ടായിരുന്ന പള്ളിക്കര അക്ഷയ കേന്ദ്രം ജീവനക്കാരികളായ ചേറ്റുകുണ്ടിലെ നിര്‍മ്മല (22), ഷൈമ (21) എന്നിവര്‍ക്കാണ് പരിക്കേറ്റത്. നിര്‍മ്മലയെ മംഗളൂരുവിലും ഷൈമയെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആസ്പത്രിയിലും പ്രവേശിപ്പിച്ചു. വാഹനങ്ങളുടെ അമിതവേഗതയാണ് അപകടകാരണമെന്ന് ചൂണ്ടിക്കാട്ടി നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. 

Post a Comment

0 Comments

Top Post Ad

Below Post Ad