Type Here to Get Search Results !

Bottom Ad

വില്ലേജ് നികുതി ഈടാക്കുന്നതിന് അധികൃതർ കെട്ടിട വിസ്തീർണം അളക്കുന്ന രീതി ഏകീകരിക്കുക : ലെൻസ്ഫെഡ്

കാസർകോട് : (www.evisionnews.co)വില്ലേജ് നികുതി ഈടാക്കുന്നതിന് അധികൃതർ കെട്ടിട വിസ്തീർണം അളക്കുന്ന രീതി ഏകീകരിക്കണമെന്ന് ലെൻസ്ഫെഡ് കാസർകോട് യൂണിറ്റ് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. നിലവിൽ കെട്ടിടത്തിന്റെ വിസ്തീർണ്ണം അളക്കുന്ന രീതി പലവിധത്തിലാണെന്നും ചില വില്ലേജ് അധികൃതർ കെട്ടിടവിസ്തീർണത്തിൽ നിന്ന് ഒഴിവാക്കേണ്ട ഓപ്പൺ ഏരിയ വിസ്തീർണത്തിൽ കൂട്ടുന്നതിനാൽ മുനിസിപ്പാലിറ്റിയിലും പഞ്ചായത്തിലും സമ്മർപ്പിക്കുന്ന വിസ്തീർണവും വില്ലേജ് അധികൃതർ രേഖപ്പെടുത്തുന്ന വിസ്തീർണ്ണവും വലിയ വ്യത്യാസമുണ്ടാകുന്നു.ഇത്തരം സങ്കേതിക പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത് ഒഴിവാക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു.
ലെൻസ്ഫെഡ് കാസർകോട് യൂണിറ്റ് പ്രസിഡണ്ട് സുബിഷ് നാഥ്. പി അധ്യക്ഷത വഹിച്ച യൂണിറ്റ് സമ്മേളനം മുനിസിപ്പൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ
കെ. എം. അബ്ദുൽ റഹിമാൻ ഉദ്ഘാടനം ചെയ്തു. ലെൻസ്ഫെഡ് താലൂക്ക്
പ്രസിഡണ്ട് കെ. സുരേന്ദ്ര കുമാർ മുഖ്യ പ്രഭാഷണം നടത്തി. ലെൻസ്ഫെഡ്
താലൂക്ക് സെക്രട്ടറി ഉദയ കുമാർ മെമ്പർഷിപ്പ് വിതരണം ചെയ്തു.

ദിവാകരൻ, മുജീബ് റഹിമാൻ, എം.വി. അനിൽ കുമാർ, മുഹമ്മദ് ശിഹാബ് , സന്തോഷ്,മജീദ് തുടങ്ങിയവർ പ്രസംഗിച്ചു. അഷ്ഫാഖ് തുരുത്തി സ്വാഗതവും സജീഷ് നന്ദിയും പറഞ്ഞു.

പുതിയ കമ്മിറ്റി : സന്തോഷ് (പ്രസിഡണ്ട്) സജീഷ് (സെക്രട്ടറി) അബ്ദുൽ

റഹിമാൻ ജാസർ (ട്രഷറർ) മിഹിൻദാദ് (വൈസ് പ്രസിഡണ്ട്) മജീദ് (ജോയിന്റ്

സെക്രട്ടറി)

Post a Comment

0 Comments

Top Post Ad

Below Post Ad