Type Here to Get Search Results !

Bottom Ad

കോര്‍പ്പറേഷന്‍ നഗരസഭാ പരിധിയിലെ മുന്നൂറോളം ബാറുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ നീക്കം

തിരുവനന്തപുരം:(www.evisionnews.co) സംസ്ഥാനത്ത് കൂടുതല്‍ ബാറുകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കാന്‍ പുതിയ ഇളവുകളുമായി സര്‍ക്കാര്‍. കോര്‍പ്പറേഷന്‍ നഗരസഭാ പരിധിയിലെ ബാറുകള്‍ തുറക്കാനാണ് നീക്കം.  പാതകള്‍ കര്‍ണാടക മാതൃകയില്‍ ഡീനോട്ടിഫൈ ചെയ്യും. നഗരപരിധിയിലെ റോഡുകളുടെ സംസ്ഥാന പാതാ പദവി എടുത്തുകളയും. ഇതുവഴി മുന്നൂറോളം ബാറുകള്‍ തുറക്കാമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്.നാളത്തെ മന്ത്രിസഭാ യോഗത്തിന് ശേഷം അന്തിമ തീരുമാനം ഉണ്ടാകും. ദേശീയ-സംസ്ഥാന പാതകളുടെ 500 മീറ്റര്‍ പരിധിക്കുള്ളില്‍ മദ്യവില്‍പന പാടില്ലെന്ന സുപ്രീം കോടതി വിധി മറികടക്കുന്നതിനാണ് പുതിയ പാതകള്‍ ഡീനോട്ടിഫൈ ചെയ്യുന്നത്. കൂടുതല്‍ മദ്യശാലകള്‍ തുറക്കാന്‍ അനുവദിക്കണമെന്ന ബാറുടമകളുടെ ആവശ്യം പരിഗണിച്ചാണ് നടപടി. പഞ്ചായത്തുകളെ നോട്ടിഫിക്കേഷനില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം അംഗീകരിച്ചില്ല. സംസ്ഥാന പാതകളെ പൂര്‍ണ്ണമായും ഇല്ലാതാക്കുന്ന നടപടിയെ പൊതുമരമാത്ത് വകുപ്പും മന്ത്രി ജി.സുധാകരന്‍ ശക്തമായി എതിര്‍ത്തിരുന്നു. പദവി മാറ്റിയാല്‍ ഈ റോഡുകളുടെ അറ്റക്കുറ്റ പണികളടക്കമുള്ള ചിലവുകള്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ ഏറ്റെടക്കേണ്ടി വരുമെന്നാണ് സുധാകരന്‍ പറഞ്ഞത്.

Post a Comment

0 Comments

Top Post Ad

Below Post Ad