Type Here to Get Search Results !

Bottom Ad

മുസഫർനഗർ ട്രെയിനപകടം: പ്രഥമവിവര റിപ്പോർട്ട് ഇന്നുതന്നെ സമർപ്പിക്കണമെന്ന് റെയിൽവേ മന്ത്രിയുടെ നിർദേശം.

ന്യൂഡൽഹി(www.evisionnews.co) ഉത്തർപ്രദേശ് മുസഫർനഗറിൽ പുരി–ഹരിദ്വാർ–കലിംഗ ഉത്കൽ എക്സ്പ്രസ് പാളം തെറ്റിയ സംഭവത്തിലെ പ്രഥമവിവര റിപ്പോർട്ട് ഇന്നുതന്നെ സമർപ്പിക്കണമെന്ന് റെയിൽവേയ്ക്ക് മന്ത്രി സുരേഷ് പ്രഭുവിന്റെ  നിലവിലെ സാഹചര്യങ്ങൾ കൃത്യമായി നിരീക്ഷിക്കുന്നുണ്ടെന്നും പാളങ്ങൾ പുനഃസ്ഥാപിക്കുന്നതിനാണ് മുൻതൂക്കമെന്നും മന്ത്രി പറഞ്ഞു. പരുക്കേറ്റവർ‌ക്ക് ആവശ്യമായ ചികിൽസ ഉറപ്പാക്കിയിട്ടുണ്ട്. പ്രവർത്തനങ്ങളിൽ യാതൊരു വിധത്തിലുമുള്ള വീഴ്ച അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ശനിയാഴ്ച വൈകിട്ടാണ് ട്രെയിൻ പാളം തെറ്റി 23 പേർ മരിച്ചത്. എൺപതോളം പേർക്കു പരുക്കേറ്റിട്ടുണ്ട്. 14 കോച്ചുകളാണ് പാളം തെറ്റിയത്. ന്യൂഡൽഹിയിൽനിന്ന് 100 കിലോമീറ്റർ അകലെ ഖട്ടൗലിയിലാണ് അപകടമുണ്ടായത്. പുരിയിൽനിന്നും ഉത്തരാഖണ്ഡിലെ ഹരിദ്വാറിലേക്ക് പോവുകയായിരുന്നു ട്രെയിൻ. ഖട്ടൗലി സ്റ്റേഷനിൽനിന്ന് എടുത്തയുടനെ എമർജൻസി ബ്രേക്ക് ഉപയോഗിച്ചതാണ് അപകടത്തിനു കാരണമെന്നാണു പ്രാഥമിക നിഗമനം. ദേശീയ ദുരന്തനിവാരണ സംഘം സ്ഥലത്തെത്തി. ബോഗികൾ ഒന്നിനുമുകളിൽ മറ്റൊന്നായാണു കിടക്കുന്നത്. അപകടത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് 3.5 ലക്ഷം രൂപയും ഗുരുതര പരുക്കേറ്റവർക്ക് 50,000 രൂപയും ചെറിയ പരുക്കുള്ളവർക്കു 25,000 രൂപയും റെയിൽവേ ധനസഹായം പ്രഖ്യാപിച്ചു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad