Type Here to Get Search Results !

Bottom Ad

മിനിമം ബാലന്‍സ് ഇല്ല: എസ്ബി ഐ പിഴ ഇനത്തില്‍ പിരിച്ചെടുത്തത് 235.06 കോടി

ന്യൂഡൽഹി :(www.evisionnews.co)ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ ബാങ്കായ എസ്ബി ഐ പിഴ ഈടാക്കി പിരിച്ചെടുത്തത് കോടികള്‍. മിനിമം തുക അക്കൗണ്ടില്‍ ഇല്ലെന്ന് കാണിച്ചാണ് ബാങ്ക് പിഴ ഈടാക്കിയത്. പിഴ ഇനത്തില്‍ പിരിച്ചെടുത്തത് 235.06 കോടിയാണ്. 
388.74 അക്കൗണ്ടുകളില്‍ നിന്നാണ് തുക പിഴ ചുമത്തി പിരിച്ചെടുത്തത്. സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തിലാണ് കണക്കുകള്‍ പുറത്തു വരുന്നത്. അക്കൗണ്ടില്‍ മിനിമം ബാലന്‍സ് ഇല്ലെന്ന് കാണിച്ചാണ് എസ് ബി ഐ ഇത്രയും തുക ഈടാക്കിയത്. വിവരാവകാശ നിയമ പ്രകാരം പൊതുപ്രവര്‍ത്തകനായ ചന്ദ്രശേഖര്‍ ഗൗഡ നടത്തിയ അന്വേഷണത്തിലാണ് എസ് ബി ഐയുടെ കൊള്ള പുറത്തുവരുന്നത്. 

എന്നാല്‍ സേവന നിരക്കുകള്‍ വന്‍തോതില്‍ ഉയര്‍ത്തിയിരുന്നു. സൗജന്യ എ ടി എം ഇടപാടുകള്‍, ലോക്കര്‍ വാടക എന്നിവയും കൂട്ടിയിരുന്നു. എന്നാല്‍ ഒട്ടേറേ സേവനങ്ങള്‍ക്ക് പുതുതായി നിരക്ക് ഈടാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് മിനിമം തുക കാണിച്ച് പിഴ ഈടാക്കി ഇത്രയും തുക ബാങ്ക് കൈപ്പറ്റിയത്. 
മിനിമം തുക ഇല്ലാത്തവര്‍ക്ക് പിഴ ഈടാക്കുമെന്ന് എസ് ബി ഐ നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. മെട്രോ നഗരങ്ങളില്‍ 5,000 രൂപയും നഗരങ്ങളില്‍ 3,000 രൂപയും അര്‍ദ്ധ നഗരങ്ങളില്‍ 2,000 രൂപയും ഗ്രാമങ്ങളില്‍ 1,00 രൂപയുമാണ് മിനിമം ബാലന്‍സായി നിശ്ചയിക്കപ്പെട്ടത്. ശരാശരി ഈ തുകയില്ലെങ്കില്‍ സേവിംഗ് ബാങ്കില്‍ നിന്ന് 20 ്മുതല്‍ 100 രൂപയും കറണ്ട് അക്കൗണ്ടുകളില്‍ നിന്ന് 500 രൂപയുമാണ് ഒരു മാസത്തെ പിഴ. എസ് ബി അക്കൗണ്ടുകളില്‍ ഓരോ മൂന്നുമാസക്കാലത്തെയും ശരാശരി ബാലന്‍സ് ആയി 15,000 രൂപയില്‍ താഴെയായല്‍ 30 രൂപ ഡെബിറ്റ് കാര്‍ഡ് ചാര്‍ജ്ജായും ഈടാക്കിയിട്ടുണ്ട്. 

എന്നാല്‍ ബാങ്കിന്റെ ഇത്തരം കൊള്ള കൂടുതല്‍ ബാധിക്കുന്നത് സാധാരണക്കാരായ ജനങ്ങളെയാണെന്നാന്നും ഗൗഡ പറഞ്ഞു. ഇതിന് പരിഹാരം കാണണമെന്നും അദ്ദേഹം പറഞ്ഞു
Tags

Post a Comment

0 Comments

Top Post Ad

Below Post Ad