മോസ്‌കോ:(www.evisionnews.co) മരണക്കളിയുടെ കൈകള്‍ അവസാനിക്കുന്നില്ല. 50 ടാസ്‌കുകള്‍ ചെറുപ്പക്കാരുടെ ജീവന് ഭീഷണിയായ ബ്ലൂവെയില്‍ ഗെയിമിന്‍റെ അഡ്മിന്‍ പാനലില്‍ 17 കാരിയും. റഷ്യയുടെ കിഴക്കന്‍ മേഖലയില്‍ നിന്നുമാണ് കൗമാരക്കാരിയെ അറസ്റ്റ് ചെയ്തത്. ഇതാദ്യമായാണ് അഡ്മിന്‍ സ്ഥാനത്ത് നിന്നും ഒരു പെണ്‍കുട്ടിയെ പിടികൂടുന്നത്.
കിഴക്കന്‍ റഷ്യയിലുള്ള ഹബാറോസ്‌കി ക്രയ്യില്‍ നിന്നുമാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. ഇവരുടെ വീട്ടില്‍ നടത്തിയ തിരച്ചിലില്‍ ഗെയ്മിന്റെ നിര്‍മ്മാതാവ് ഫിലിപ് ബുഡെയ്കിന്റെ ഫോട്ടോയും ചലഞ്ച് പൂര്‍ത്തിയാക്കി പലരും അയച്ച ചിത്രങ്ങളും കണ്ടെത്തിയിട്ടുണ്ട്.
Post a Comment
0 Comments