ആദൂര്‍:(www.evisionnews.co) പണ്ഢിതനും നിരവധി ശിഷ്യരുടെ ഉസ്താദും എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റി ഏര്‍പ്പെടുത്തിയ ശംസുല്‍ ഉലമ അവാര്‍ഡ് ജേതാവുമായ ചിരുതൊട്ടി അബൂബക്കര്‍ മുസ്‌ലിയാരെ ആദരിക്കുന്നു. മിന്‍ഹാജുല്‍ ഉലും പൂര്‍വ്വ വിദ്യാര്‍ഥി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ 30ന് യഹ്‌യ തങ്ങള്‍ നഗറിലാണ് ആദരിക്കല്‍ ചടങ്ങ് നടക്കുക. വൈകുന്നേരം മൂന്നിന് നടക്കുന്ന ചടങ്ങില്‍ കാനക്കോട് അബ്ദുല്‍ ഖാദിര്‍ മഅദനി അധ്യക്ഷനാവും. ടി.വി ഉമ്പു തങ്ങള്‍ പ്രാര്‍ഥന നടത്തും. എ.പി.എസ് ആറ്റകോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. അബ്ബാസ് ഫൈസി ഉിത്തിഗൈ മുഖ്യപ്രഭാഷണം നടത്തും. എ.പി.എസ് മുത്തുകോയ തങ്ങള്‍ ആദരിക്കും. പൂക്കുഞ്ഞി തങ്ങള്‍ ആദൂര്‍ സമാപന പ്രാര്‍ഥന നടത്തും.
Post a Comment
0 Comments