മാങ്ങാനം:(www.evisionnews.co) കോട്ടയം മാങ്ങാനത്ത് അജ്ഞാത മൃതദേഹം വെട്ടിനുറുക്കി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മൂന്നു ദിവസത്തോളം പഴക്കമുള്ള മൃതദേഹം അരയ്ക്കു മുകളിലോട്ടും കീഴ്പ്പോട്ടുമായി വെട്ടിനുറുക്കിയ നിലയിലായിരുന്നു. ചാക്കിൽ കെട്ടി ഉപക്ഷിച്ച നിലയിൽ കണ്ടെത്തിയ മൃതദേഹത്തിന്റെ തല കണ്ടെത്താനായിട്ടില്ല.ഡിനു സമീപത്തെ ആളൊഴിഞ്ഞ പുരയിടത്തിനോടു ചേർന്ന ഓടയിൽനിന്നാണ് മൃതദേഹം കണ്ടെത്തിയത്. കോഴി മാലിന്യമാണെന്നു കരുതി നാട്ടുകാർ നോക്കിയപ്പോൾ കാലുകൾ കാണുകയും പൊലീസിൽ അറിയിക്കുകയുമായിരുന്നു. ഷർട്ട്, കാവിമുണ്ട് എന്നിവ കണ്ടെത്തിയിട്ടുണ്ട്. മൃതദേഹം ഇൻക്വസ്റ്റിനുശേഷം ആശുപത്രിയിലേക്കു മാറ്റി
Post a Comment
0 Comments