ന്യൂഡൽഹി:(www.evisionnews.co)ഐ .എസ്.ആർ.ഒയുടെ ഗതിനിർണയ ഉപഗ്രഹം ഐ .ആർ.എൻ.എസ്.എസ്-1 വിക്ഷേപണം പരാജയം. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നാണ് ഉപഗ്രഹം വിക്ഷേപിച്ചത്. ഐ .എസ്.ആർ.ഒ ചെയർമാനാണ് ഇക്കാര്യം അറിയിച്ചത്.പി.എസ്.എൽ.വി സി39 റോക്കറ്റാണ് ഉപഗ്രഹം വഹിച്ചത്.നാവിക് ശൃഖലയിലെ പുത്തൻ ഉപഗ്രഹമാണിത്. 2013–ൽ വിക്ഷേപിച്ച ഉപഗ്രഹം തകരാറിലായതിനെ തുടർന്നാണ് പുതിയത് ഭ്രമണപഥത്തിൽ വിക്ഷേപിച്ചത്.പ്രതിരോധം, വ്യോമ-കപ്പൽ-റോഡ് ഗതാഗതം എന്നിവയ്ക്കുള്ള വിവരങ്ങൾക്ക് പുറമേ മൊബൈൽ അധിഷ്ഠിത ജി.പി.എസ് സേവനങ്ങളും നാവിക് നൽകുന്നത്.
Post a Comment
0 Comments