തിരുവനന്തപുരം:(www.evisionnews.co) നഗര പ്രദേശത്തെ മദ്യശാലകൾക്ക് ദുരപരിധി നിയന്ത്രണം ഇല്ലാതാക്കിയ വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് കോൺഗ്രസ് നേതാവ് വി.എം സുധീരൻ. ദുരപരിധി സംബന്ധിച്ച വിധിയിൽ വെള്ളം ചേർക്കുന്നതാണ് പുതിയ ഉത്തരവെന്നും സുധീരൻ ഫേസ്ബുക്കിൽ കുറിച്ചു.നേരത്തെ ദേശീയ-സംസ്ഥാന പാതയോരങ്ങളിൽ അരകിലോ മീറ്റർ ചുറ്റളവിൽ മദ്യശാലകൾക്ക് അനുമതി നിഷേധിക്കുന്ന വിധിയായിരുന്നു സുപ്രീംകോടതി പുറപ്പെടുവിച്ചത്. ഇതിൽ വ്യക്തത വരുത്തി പുതിയ വിധിയും സുപ്രീംകോടതി പുറത്തിറക്കിയിരുന്നു. നഗരപരിധിയിൽ നിയന്ത്രണം ബാധകമല്ലെന്നായിരുന്നു സുപ്രീംകോടതിയുടെ പുതിയ ഉത്തരവ്. ഇതിനെതിരെയാണ് വി.എം സുധീരൻ കോടതിയെ സമീപിക്കുന്നത്.
Post a Comment
0 Comments