ഉപ്പള:(www.evisionnews.co) വ്യാപാരി വ്യവസായി ഏകോപന സമിതി ഉപ്പളയൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഓണക്കിറ്റ് വിതരണം ചെയ്തു. വ്യാപാര ഭവനിൽ നടന്ന പരിപാടി കെ.വി.വി.ഇ.എസ് ജില്ലാ പ്രസിഡന്റ് കെ. അഹമ്മദ് ഷെരീഫ് ഉദ്ഘാടനം ചെയ്തു. ഉപ്പളയൂണിറ്റ് പ്രസിഡന്റ് മുഹമ്മദ് റഫീഖ് കെ.ഐ അധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറർ മാഹിൻ കോളിക്കര, യൂണിറ്റ് വൈസ് പ്രസിഡന്റ് യു.എം.ഭാസ്കര, ജനറൽ സെക്രട്ടറി കമലാക്ഷ, ഹെൽത്ത് ഇൻസ്പെക്ടർ മോഹനൻ, മഞ്ചേശ്വരം പ്രസ്സ് ക്ലബ്ബ് പ്രസിഡന്റ് ആരിഫ് മച്ചംപാടി, യൂത്ത് വിംഗ് ഉപ്പള യൂണിറ്റ് പ്രസി.അബ്ദുൾ ജബ്ബാർ പി.എ, എം.ഉമേഷ് ഷെട്ടി, സുകുമാരൻ.കെ.അബ്ദുൾ ഹനീഫ് പി.എം തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ നൂറ് നിർധന കുടുംബങ്ങൾക്ക് ഓണക്കിറ്റ് വിതരണം ചെയ്തു.
Post a Comment
0 Comments