കാസർകോട്:(www.evisionnews.in) ജില്ലാകളക്ടര്‍ ജീവന്‍ബാബു കെയുടെ വിദ്യാനഗറിലെ ക്യാമ്പ് ഹൗസില്‍ സ്ഥാപിച്ചിട്ടുളള അക്വാപോണിക്‌സ് യൂണിറ്റില്‍ മത്സ്യവിളവെടുപ്പ് നടത്തി. ജനിതകപുരോഗതി വരുത്തിയ തിലാപിയ (ഗിഫ്റ്റ്) മത്സ്യങ്ങളാണ് വിളവെടുത്തത്. ജില്ലാകളക്ടര്‍ ജീവന്‍ബാബു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീറിന് മത്സ്യം നല്‍കി വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. ജില്ലാ മത്സ്യകര്‍ഷക വികസന ഏജന്‍സിയും ഫിഷറീസ് വകുപ്പുമാണ് ജില്ലയിലെ ആദ്യത്തെ അക്വാപോണിക്‌സ് യൂണിറ്റ് ജില്ലാകളക്ടറുടെ ക്യാമ്പ് ഹൗസില്‍ സ്ഥാപിച്ചത്. അക്വാകള്‍ച്ചറും ഹൈഡ്രോപോണിക്‌സ് കൃഷിരീതിയും ചേര്‍ന്നു മണ്ണുപയോഗിക്കാത്ത സമഗ്ര ജലകൃഷിയാണിത്. ആദ്യ വിളവെടുപ്പില്‍ മികച്ച വിളവ് ലഭിച്ചതിന്റെ ആഹ്ലാദത്തിലാണ് ക്യാമ്പ് ഹൗസിലെ ജീവനക്കാരും മത്സ്യവകുപ്പ് ഉദ്യോഗസ്ഥരും. ഓണാഘോഷത്തോടനുബന്ധിച്ചാണ് വിളവെടുപ്പ് നടത്തിയത്. കഴിഞ്ഞ മാര്‍ച്ചിലാണ് മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചത്. പൂര്‍ണ്ണവളര്‍ച്ചയെത്തിയാല്‍ 500 ഗ്രാം വരെ തൂക്കം വരുന്നതാണ് ഗിഫ്റ്റ് തിലാപിയ. കി.ഗ്രാമിന് 300 രൂപ വരെ വില ലഭിക്കും. കര്‍ഷകരെ അക്വാപോണിക്‌സ് കൃഷിരീതി പരിചയപ്പെടുത്തുന്നതിന് ഫിഷറീസ് വകുപ്പ് കളക്ടറുടെ ക്യാമ്പ് ഹൗസിലെ പ്രദര്‍ശന യൂണിറ്റ് ഉപയോഗിച്ചിരുന്ന കളക്ടറോടൊപ്പം പത്‌നി അഭി ജെ മിലനും മത്സ്യകൃഷിയ്ക്ക് നേതൃത്വം നല്‍കി. ഇവരോടൊപ്പം ക്യാമ്പ് ഹൗസിലെ ജീവനക്കാരുടെയും ഉത്സാഹത്തിലാണ് മികച്ച വിളവ് നേടിയത്. വിളവെടുപ്പ് ഉദ്ഘാടന ചടങ്ങില്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ ബി അനില്‍കുമാര്‍, മത്സ്യഫെഡ് ജില്ലാ മാനേജര്‍ കെ വനജ, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ കെ എന്‍ സുരേഷ്, ഫിഷറീസ് എക്‌സ്റ്റെന്‍ഷന്‍ ഓഫീസര്‍ കെ വി സുരേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.
കളക്ടറുടെ വിദ്യാനഗറിലെ വീട്ടുവളപ്പില്‍ നൂറുമേനി മത്സ്യവിളവെടുപ്പ്
20:57:00
0