
നാളെയും കുടുംബശ്രീ ഭക്ഷ്യ-പായസമേള തുടരും. കുടുംബശ്രീ സിഡിഎസ് പൂവിളി എന്ന പേരില്‍ മെഗാ പൂക്കളം ഒരുക്കും. ഉച്ചതിരിഞ്ഞ് മൂന്നുമണി മുതല്‍ പാലക്കുന്നു മുതല്‍ പള്ളിക്കര ബേക്കല്‍ ബീച്ച് പാര്‍ക്ക് വരെ ആയിരങ്ങള്‍ അണിനിരക്കുന്ന വര്‍ണ്ണാഭമായ ഘോഷയാത്ര സംഘടിപ്പിക്കും. ഘോഷയാത്രയില്‍ അണിനിരക്കു ഫ്‌ളോട്ടുകളില്‍ മികച്ചതിന് 25000 രൂപ ക്യാഷ്‌പ്രൈസ് നല്‍കും.