Type Here to Get Search Results !

Bottom Ad

ആരോഗ്യമന്ത്രി കെ.കെ.ശൈലജക്കെതിരെ ലോകായുക്​ത അന്വേഷണം

തിരുവനന്തപുരം:(www.evisionnews.co) ആരോഗ്യമന്ത്രി കെ.കെ. ശൈലജക്കെതിരെ പ്രാഥമികാന്വേഷണത്തിന്​ ലോകയുക്​ത ഉത്തരവ്​. ബാലാവകാശകമ്മീഷൻ നിയമനത്തിനെതിരെ പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല നൽകിയ പരാതിയിലാണ്​ അന്വേഷണത്തിന്​ ഉത്തരവിട്ടിരിക്കുന്നത്​. അടുത്തമാസം 16 മന്ത്രി ഹാജരാകണമെന്നും ലോകായുക്​ത ആവശ്യപ്പെട്ടു. മന്ത്രിക്കെതിരായ പരാതിയിൽ പ്രഥമ ദൃഷ്​ട്യാ കഴമ്പുണ്ടെന്ന്​ ലോകായുക്​ത അറിയിച്ചു.സാമൂഹിക സുരക്ഷാമിഷൻ എക്​സിക്യൂട്ടീവ്​ ഡയറക്​ടറുടെ നിയമനത്തിലും സുതാര്യതയില്ലെന്ന്​ കാണിച്ച്​ ശൈലജക്ക്​ ലോകായുക്​ത നോട്ടീസും നൽകിയിട്ടുണ്ട്​.ബാ​ലാ​വ​കാ​ശ ക​മീ​ഷ​നി​ൽ​ റി​സ​ർ​ച്​ സ്കോളറെ ത​ഴ​ഞ്ഞ്​ ഇ​രു​പ​തി​ലേ​റെ കേ​സു​ക​ളി​ൽ പ്ര​തി​യാ​യ ആ​ളെ നി​യ​മി​ച്ചിനെതിരെയാണ്​ ചെന്നിത്തല പരാതി നൽകിയത്​. നേരത്തെ, അധികാരം ദുർവിനിയോഗം ചെയ്​താണ്​ നിയമനം നടത്തിയതെന്ന്​ പറഞ്ഞ കോടതി നിയമനം റദ്ദാക്കിയിരുന്നു. നിയമനത്തിൽ അപാകതയുണ്ടെന്നും കോടതി ചൂടണ്ടിക്കാട്ടിയിരുന്നു. കോടതി വിധിയിൽ ശൈലജക്കെതിരെ പരാമർശമുണ്ടായതിനാൽ മന്ത്രി രാജിവെക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷം നാലു ദിവസമായി ശക്​തമായ പ്രതിഷേധം നടത്തുന്നുമുണ്ട്​.അതിനിടെയാണ്​ മന്ത്രിക്കെതിരെ ലോകായുക്​ത നോട്ടീസും അന്വേഷണവും വരുന്നത്​.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad