Type Here to Get Search Results !

Bottom Ad

ഫിനാന്‍സ്‌ സ്ഥാപനത്തില്‍ മുക്കുപണ്ടം പണയം വെച്ച്‌ തട്ടിപ്പ്:കാസര്‍കോട്‌ സ്വദേശിക്കെതിരെ കേസ്‌

കാഞ്ഞങ്ങാട്‌:(www.evisionnews.co) കാഞ്ഞങ്ങാട്ടെ സ്വകാര്യ ഫിനാന്‍സ്‌ സ്ഥാപനത്തില്‍ മുക്കുപണ്ടം പണയം വെച്ച്‌ തട്ടിപ്പാക്കിയതിനു ബന്തിയോട്‌ സ്വദേശി മുഹമ്മദ്‌ ഷെരീഫി(32)നെതിരെ ഹൊസ്‌ദുര്‍ഗ്‌ പൊലീസ്‌ കേസെടുത്തു. കഴിഞ്ഞ ഏപ്രില്‍ 17,24 തീയ്യതികളില്‍ 2 തവണകളായാണ്‌ മുക്കുപണ്ടം പണയം വച്ച്‌ 31,912 രൂപ തട്ടിയെടുത്തത്‌. കാഞ്ഞങ്ങാട്‌ രാംനഗര്‍ റോഡിലെ മുത്തൂറ്റ്‌ ഫിനാന്‍സിലാണ്‌ സംഭവം.

Post a Comment

0 Comments

Top Post Ad

Below Post Ad